Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എം.സി.ടി ആർട്സ് കോളേജ് റാഗിങ്:കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കെ.എം.സി.ടി ആർട്സ് കോളേജ് റാഗിങ്:കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

 മുക്കം: കോഴിക്കോട് മണാശ്ശേരി കെ.എം.സി.ടി ആർട്സ് കോളേജിലെ സീനിയർ വിദ്യാർത്ഥികൾ റാഗിങിന്റെ പേരിൽ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി ഗോതമ്പറോഡ് സ്വദേശി എ.പി ഫാസിലിനെ ക്രൂരമായി മർദ്ദിച്ചതായി പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജൂൺ 18ാം തിയ്യതി ഉച്ച ഭക്ഷണം കഴിക്കാൻ പോവുമ്പോൾ ഏതാനും സീനിയർ വിദ്യാർത്ഥികൾ വഴിയിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.

ആദ്യം മുഖത്തടിക്കുകയും, ചാവികൊണ്ട് മുഖത്തും മൂക്കിനും ചെവിക്കും കുത്തുകയും നിലത്തിട്ട് തലക്കും കഴുത്തിനും ഉൾപ്പെടെ ചവിട്ടുകയും ചെയ്ത് ക്രൂരമായാണ് ഫാസിലിനെ മർദ്ദനത്തിനിരയാക്കിയത്. അക്രമം തടയാൻ ശ്രമിച്ച നാട്ടുകാരും മർദനത്തിനിരയായി. മുക്കം ഹെൽത്ത് സെന്ററിൽ ചികിത്സ തേടി അഡ്‌മിറ്റായിരുന്നു. പിറ്റേ ദിവസം തന്നെ ഫാസിലിന്റെ മാതാവ് നേരിട്ടെത്തി പ്രിൻസിപ്പാളിന് പരാതി നൽകിയതാണ്. മർദിച്ച വിദ്യാർത്ഥികളുടെ പേരുൾപ്പെടെ പരാതിയിൽ നൽകിയിട്ടുണ്ട്. സംഭവം നടന്ന്, പരാതി നൽകി, നാല് ദിവസം കഴിഞ്ഞിട്ടും കോളേജ് അധികൃതർ ഇതുവരെയും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ഫ്രറ്റേണിറ്റി മൂവ്മെന്റ് റാഗിങ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഫാസിലിനെ സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഇപ്പോഴും കഴുത്തിനും ശരീരമാസകലവും വേദന അനുഭവപ്പെടുന്നുണ്ട്. വിദഗ്ദ്ധ ചികിത്സക്കായി ഇന്ന് ന്യൂറോ സർജനെ കാണും. ക്രൂരമായ അക്രമം നടത്തിയവർക്കെതിരെ കോളേജിന്റെ ഭാഗത്ത് നിന്ന് കർശന നടപടികൾ ഉണ്ടാവാത്ത പക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകും. ഓരോ ദിവസം കഴിയും തോറും ജില്ലയിൽ വർധിച്ചു വരുന്ന വിദ്യാർത്ഥികൾ ഗ്യാങ്ങുകളായി തിരിഞ്ഞ് സംഘം ചേർന്ന് നടത്തുന്ന റാഗിങ് മർദനങ്ങൾക്ക് മുന്നിൽ വിദ്യാഭ്യാസ വകുപ്പും നിയമ പാലകരും തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണം. ഈ സാമൂഹ്യ വിപത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണം.

ഫ്രറ്റേണിറ്റി മൂവ്്മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂരിന്റെ നേതൃത്വത്തിൽ സംഘം റാഗിങിനിരയായ എ.പി ഫാസിലിനെ സന്ദർശിച്ചു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദു മാസ്റ്റർ, മീഡിയ സെക്രട്ടറി സാലിം ജീറോഡ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം മുഷീറുൽ ഹഖ് എന്നിവർ കൂടെ ഉണ്ടായിരുന്നു.

ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ സുഫാന, ലബീബ്, ക്യാമ്പസ് ചാർജുള്ള വൈസ് പ്രസിഡന്റ് മുനീബ് എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP