Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയോര കച്ചവട നിയമം നടപ്പിലാക്കണം: ജോസഫ് ജോൺ

വഴിയോര കച്ചവട നിയമം നടപ്പിലാക്കണം: ജോസഫ് ജോൺ

വേങ്ങര: 2014ൽ പാർളിമെന്റ് പാസാക്കിയ വഴിയോര കച്ചവട നിയമം ഉടൻ നടപ്പിലാക്കണമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ പറഞ്ഞു. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് നയിക്കുന്ന അവകാശ സംരക്ഷണ ജാഥ സമാപന സമ്മേളനം ഉദഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു .

ജോസഫ് ജോൺ. വേങ്ങര, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, നരിപ്പറമ്പ്, പൊന്നാനി, ചങ്ങരംകുളം, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ ഗണേശ് വടേരി, ആരിഫ് ചുണ്ടയിൽ, അശറഫ് വൈലത്തൂർ, സി.കെ അഹമ്മദ് അനീസ്, അമീർ താനൂർ, അൻവർ നെന്മിനി, സീനത്ത് കോക്കൂർ, ഹബീബുറഹ്മാൻ പൂക്കോട്ടൂർ,അനീസ് എടയൂർ, വഹാബ് വെട്ടം, തൗഫീഖ് വളാഞ്ചേരി, ഹംസ വെന്നിയൂർ, അലവി വേങ്ങര, ലത്തീഫ് പറമ്പിൽ, ഹുസൈൻ താനൂർ, മജീബ് കോളാളമ്പ്, നാസർ പൊന്നാനി, മജീദ് മാടമ്പാട്ട്, ഇബ്രാഹിംകുട്ടി പൊന്നാനി, മൂസ ചൂനൂർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP