Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു

മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മാർക്കറ്റിലെ CITU, INTUC, STU അടക്കമുള്ള ചുമട്ട് തൊഴിലാളികൾ ദ്വിദിന ദേശീയ പണിമുടക്ക് പരാജയപ്പെടുത്താൻ ശ്രമിച്ചതിൽ ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FlTU) പ്രതിഷേധിച്ചു. ദേശീയ പണിമുടക്ക് വിജയിപ്പിക്കേണ്ട മുഖ്യധാരാ തൊഴിലാളി സംഘടനകൾ തന്നെ ഇത്തരം നിലപാട് എടുക്കുന്നത് തൊഴിലാളി വഞ്ചനയാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി.

യൂണിയൻ യൂണിഫോമുകൾ ഒഴിവാക്കി മത്സ്യം മാർക്കറ്റിൽ ഇറക്കി വിൽപന നടത്താനായിരുന്നു ചുമട്ടു തൊഴിലാളി യൂണിയനുകളുടെ പദ്ധതി. 600 ഓളം വരുന്ന പെരിന്തൽമണ്ണ മത്സ്യ മാർക്കറ്റിലെ ചെറുകിട കച്ചവടക്കാർ ഒന്നിച്ചുനിന്നു ചെറുത്തുനിന്നതോടുകൂടി ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ സമരത്തിന്റെ പേരിൽ ഏതെങ്കിലും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി സ്വീകരിച്ചാൽ ശക്തമായി പ്രതികരിക്കാനും യൂണിയൻ തീരുമാനിച്ചു.

യൂണിയൻ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജനറൽ സെക്രട്ടറി ഫാറൂഖ് നെന്മിനി, ഖാദർ അങ്ങാടിപ്പുറം, മുനീർ പച്ചാപ്പ, അയ്യൂബ് കുന്നക്കാവ്, കുഞാപ്പ അങ്ങാടിപ്പുറം, ഫസൽ തിരൂർക്കാട്, കുഞ്ഞിപ്പ കട്ടുപ്പാറ, അബൂബക്കർ പിടി, സമദ് ചെറുകര, ഹാരിസ് വലിയങ്ങാടി എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP