Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബശ്രീ ടാക്‌സി ഇനി മൊബൈൽ വഴിയും: നൂതന ആപ്ലിക്കേഷനുമായി സ്റ്റാർട്ടപ്പ് കമ്പനി

കുടുംബശ്രീ ടാക്‌സി ഇനി മൊബൈൽ വഴിയും: നൂതന ആപ്ലിക്കേഷനുമായി സ്റ്റാർട്ടപ്പ് കമ്പനി

തിരുവനന്തപുരം: കുടുംബശ്രീ ട്രാവൽസിന്റെ ടാക്‌സി കാറുകൾ ഇനി ഓൺലൈൻ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബുക്കു ചെയ്യാം. ഒരു സംഘം ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പ് സംരംഭമായ വി എസ്ടി ട്രാവൽ സൊല്യൂഷൻസാണ് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വെഹിക്കിൾ എസ്ടി എന്ന പേരിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. കെഎസ്‌ഐഡിസിയുടെ അങ്കമാലി സ്റ്റാർട്ടപ്പ് സോണിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ് കമ്പനിയാണ് വി എസ്ടി.

ഓട്ടോറിക്ഷ മുതൽ വിമാനം വരെ ഏതു യാത്രയ്ക്കുമുള്ള വാഹനം ഒറ്റ മൗസ് ക്ലിക്കിൽ ലഭ്യമാക്കാനുതകുന്നതാണ് വെഹിക്കിൾ എസ്ടി. ഓട്ടോറിക്ഷ, ടാക്‌സി കാർ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ വാഹനങ്ങൾക്കൊപ്പം വിമാന ടിക്കറ്റ് ബുക്കിങ്, ക്രെയ്ൻ, ബുൾഡോസർ, റിക്കവറി വാഹനങ്ങൾ, ആംബുലൻസ് പോലുള്ള അത്യാവശ്യ സേവനങ്ങൾ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് പെട്ടെന്ന് കണ്ടെത്താനാകും. അതോടൊപ്പം വാഹനത്തിന്റെ ടയർ പഞ്ചറാകുകയോ, വാഹനം കേടാകുകയോ ചെയ്താലും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് തൊട്ടടുത്തുള്ള സേവനദാതാവിനെ കണ്ടെത്താൻ സാധിക്കും.

ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന സേവനത്തിന്റെ നിലവാരവും റിവ്യുവും അടിസ്ഥാനമാക്കി സേവന ദാതാക്കളെ റേറ്റ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. അതുകൊണ്ടുതന്നെ, തുടർന്ന് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കാവശ്യമുള്ള സേവനദാതാവിനെ നിശ്ചയിക്കാനും സാധിക്കും. തുടക്കത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നീ നഗരങ്ങളിലാണ് ഈ ആപ്ലിക്കേഷൻ വഴിയുള്ള സേവനം ലഭ്യമാകുക.

അക്ഷയകേന്ദ്രങ്ങളുമായി ചേർന്ന് സംസ്ഥാനത്തുടനീളം സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ ഉപജ്ഞാതാക്കൾ. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷൻ ഉടൻതന്നെ ഐഒഎസ്, വിൻഡോസ് എന്നിവയിലും ലഭ്യമാക്കും.

സ്ത്രീ യാത്രക്കാർക്ക് ഏറെ സുരക്ഷിതവും സൗകര്യപ്രദവുമായ സേവനം ലഭ്യമാക്കുകയാണ് കുടുംബശ്രീ ട്രാവൽസുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് വി എസ്ടി സിഇഒ ആൽവിൻ ജോർജ് പറഞ്ഞു. കുടുംബശ്രീയുമായി ചേർന്നുള്ള ആദ്യ ടാക്‌സി സർവ്വീസ് ടെക്‌നോപാർക്ക് സിഇഒ കെ.ജി.ഗിരീഷ് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ടെക്‌നോപാർക്കിലെ ജീവനക്കാർക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ് ഈ സേവനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്ഥലത്ത് അപ്പപ്പോൾ ലഭ്യമാകുന്ന സേവനദാതാക്കളെ റിവ്യുവും റേറ്റിംഗും പരിശോധിച്ച് തെരഞ്ഞെടുക്കാനുള്ള സൗകര്യത്തെ അദ്ദേഹം പ്രകീർത്തിച്ചു.

കുടുംബശ്രീ ട്രാവൽസിന് വരുമാനം വർധിപ്പിക്കാൻ ഈ ആപ്ലിക്കേഷൻ ഉപകാരപ്രദമാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അബ്ദുൾ ഗഫാർ ചൂണ്ടിക്കാട്ടി. ടെക്‌നോപാർക്ക് സിഎഫ്ഒ ജയന്തി ലക്ഷ്മി, വെഹിക്കിൾഎസ്ടി ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് നവീൻ ദേവ് എംകെ എന്നിവർ പ്രസംഗിച്ചു. വെഹിക്കിൾഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടാക്‌സി ഓപ്പറേറ്റർമാരും ഓട്ടോ െ്രെഡവർമാരും ഉൾപ്പെടെ ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP