Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയോര കച്ചവട ക്ഷേമ സമിതി അവകാശ സംരക്ഷണ ജാഥ സംഘടിപ്പിച്ചു

വഴിയോര കച്ചവട ക്ഷേമ സമിതി അവകാശ സംരക്ഷണ ജാഥ സംഘടിപ്പിച്ചു

മലപ്പുറം: വഴിയോര കച്ചവട ക്ഷേമ സമിതി (FlTU) അവകാശ സംരക്ഷണ ജാഥ വഴിയോര കച്ചവട ക്ഷേമ സമിതി (FlTU) സംസ്ഥാന പ്രസിഡണ്ട് പരമാനന്ദ മങ്കട ജാഥ ക്യാപ്റ്റൻ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മംഗലത്തിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 2014 പാർലമെന്റ് പാസാക്കിയ വഴിയോര കച്ചവട സംരക്ഷണ നിയമം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പിലാക്കുക. ദേശീയപാത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ പകപോക്കൽ നടപടി അവസാനിപ്പിക്കുക. വഴിയോര കച്ചവടക്കാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ട് ദിവസങ്ങളിലായി ജാഥ നടത്തുന്നത്.

വിവിധ കേന്ദ്രങ്ങളിലായി കൃഷ്ണൻ കുനിയിൽ, ആരിഫ് ചുണ്ടയിൽ, സി കെ അഹമ്മദ് അനീസ്, ഹബീബ് റഹ്മാൻ പൂക്കോട്ടൂർ, അബ്ദുറഹ്മാൻ കൊണ്ടോട്ടി, സദ്‌റുദ്ദീൻ മലപ്പുറം, നൗഷാദ് ചുള്ളിയിൽ, ഹമീദ് നിലമ്പൂർ, റസാഖ് കൊണ്ടോട്ടി കളത്തിങ്ങൽ കുഞ്ഞുമുഹമ്മദ്, അലവി വേങ്ങര, പരീത് കുട്ടി വേങ്ങര, മരക്കാർ പാണക്കാട്, സിഎച്ച് സലാം, ശിഹാബ് എടക്കര, നൗഷാദ് നിലമ്പൂർ, മുജീബ് നാരോക്കാവ് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP