Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ സമഗ്ര വികസനത്തിന് ഭീമൻ പദ്ധതി 'ഏഞ്ചൽ കണക്ട്'മായി ഫൊക്കാന

കേരളത്തിന്റെ സമഗ്ര വികസനത്തിന് ഭീമൻ പദ്ധതി 'ഏഞ്ചൽ കണക്ട്'മായി ഫൊക്കാന

അനിൽ ആറന്മുള

തിരുവനന്തപുരം : കേരളത്തിന്റെ സർവ്വതോമുഖമായ വികസനത്തിന് ദൃഡ പ്രതിജ്ഞയുമായി ഫൊക്കാനയും കേരളാ ഗവണ്മെന്റും കൈകോർക്കുന്നു. കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ സംരംഭകരെ പിന്തുണച്ചുകൊണ്ട് സ്വപ്നസമാനമായ പദ്ധതി യുമായി ഫൊക്കാന തിരുവനന്തപുരത്തെ ടെക്നോപാർക്, ഐ ടി മിഷൻ, ഏഷ്യാനെറ്റ് എന്നിവരുമായി സംയുക്ത സംരഭത്തിന് അരങ്ങൊരുങ്ങി.

ഇതിനു പ്രാരംഭമായി ഫൊക്കാന പ്രസിഡന്റ് ശ്രി മാധവൻ നായർ ടെക്നോപാർക് സി ഇ ഓ, ഐ ടി മിഷൻ സാരഥികൾ ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് ശ്രി എം ജി രാധാകൃഷ്ണൻ മുഖ്യ മന്ത്രിയുടെ ഐ ടി ഉപദേഷ്ടാവ് എന്നിവരുമായി ചർച്ച നടത്തി.
അതിൻ പ്രകാരം ചെറുകിട വ്യവസായ സംരംഭകർക്ക് സഹായ മാകത്തക്കവണ്ണം അവരുടെ ഉദ്യമത്തിൽ പങ്കാളികളാകാവുന്ന 'ഹാഷ് പാക്ക് ' എന്ന സംരംഭം തുടങ്ങിവെക്കാൻ തീരുമാനമായി.

അമേരിക്കയിലെ 'ഷാർക് ടാങ്ക്' എന്ന റിയാലിറ്റി ഷോയുടെ മാതൃകയിൽ മൂലധനത്തിനായി ബുദ്ധിമുട്ടുന്ന ചെറുകിട സംരംഭകർക്ക് സഹായം ലഭ്യമാക്കുകയും അതുവഴി കേരളത്തിലെ നിപുണരായ സംരംഭകർക്ക് സ്വപ്നസാക്ഷാത്കാരത്തിനു വഴിയുണ്ടാക്കുകയും ചെയ്യുന്ന തായിരിക്കും ഈ പദ്ധതി.

കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴി തുറക്കുന്ന ഈ പരിപാടി ഫൊക്കാന ഏഞ്ചൽ കണക്ട് എന്നാകും അറിയപ്പെടുക. പ്രാരംഭ റൗണ്ട് ചർച്ചകളിൽ ഫൊക്കാന പ്രസിഡണ്ട് മാധവൻ നായർ മുൻ പ്രസിഡണ്ട് ജി കെ പിള്ള ടെക്‌സാസ് റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP