Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബേക്കൽ ഫുട്ബോൾ 2019; അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് നെ പുറത്തിരുത്തിയത് ശാപമായി മാറിയോ

ബേക്കൽ ഫുട്ബോൾ 2019; അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് നെ പുറത്തിരുത്തിയത് ശാപമായി മാറിയോ

ബേക്കൽ : ബേക്കൽ ബ്രദേഴ്സ് ഒരുക്കുന്ന ബേക്കൽ ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് ഏറെ കാലമായി കാസർകോട് സെവൻസ് ഫുട്ബോൾ മൈതാനങ്ങളെ അടക്കി ഭരിച്ച് വിജയകുതിപ്പിലേറി പ്രയാണം തുടരുന്ന അതിഞ്ഞാൽ അരയാൽ ബ്രദേഴ്സിനെ ബേക്കൽ ഫുട്ബോൾ ടൂർണമെന്റിൽ മറ്റുരയ്ക്കുന്ന ടീമുകളിൽ പ്രാദേശിക ടീമുകളെ ഏടുക്കുന്നില്ല എന്ന് പറഞ്ഞ് മാറ്റി ഇരുത്തിയത് ശാപമായി മാറിയ പോലെ.

ഫിക്‌സച്ചറിൽ ഉൾപ്പെടുത്തിയിരുന്ന മറ്റ് പ്രാദേശിക ടീമുകളൊക്ക ഒന്നാം റൗണ്ട് പൂർത്തിയാകുന്നതിന് മുമ്പെ തന്നെ തുടക്കത്തിലെ പുറത്തായിരിക്കുന്നു. പ്രാദേശിക ടീമുകളുടെ പുറത്താവൽ കാണികളുടെ എണ്ണം കുറയ്ക്കുന്നതോടൊപ്പം ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന കലക്ഷനും കുറയ്ക്കും. കഴിഞ്ഞ കുറെ കാലമായി പ്രാദേശിക മായി നടക്കുന്ന പല ടൂർണമെന്റുകളിലും അവസാനം വരെ കാണികളുടെ ആധിക്യവും മികച്ച കലക്ഷനും നൽകുന്ന കാസർകോട് ജില്ലയിലെ തന്നെ അറിയപ്പെട്ട പല ചാമ്പ്യൻപട്ടവും കരസ്ഥമാക്കിയ ക്ലബും കൂടിയാണ് അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ്.

കഴിഞ്ഞ സീസണിലെ കാസർകോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ കലക്ഷൻ ടൂർണമെന്റായ കെ7 ചാമ്പ്യൻഷിപ്പിലെ ചാമ്പ്യന്മാർ കൂടിയാണ് അരയാൽ അതിഞ്ഞാൽ ബ്രദേഴ്സ്.ഇല്ലാത്ത കാരണം പറഞ്ഞ് ഏറ്റവും കൂടുതൽ കാണികളെയും കലക്ഷനും നൽകുന്ന അരയാൽ ബ്രദേഴ്സ് അതിഞ്ഞാലിനെ ടൂർണമെന്റിൽ ഏടുക്കാതെ തഴഞ്ഞത് മറ്റ് പ്രദേശിക ടീമുകളുടെ തുടക്കത്തിലെയുള്ള പുറത്താവലോട് കൂടി ടൂർണമെന്റിന്റെ കലക്ഷനെ ബാധിക്കുമെന്നതിൽ ഒരു സംശയവുമില്ല എന്ന് നിസ്സംശയം ആർക്കും വിലയിരുത്താം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP