Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പാലായിൽ ഫുട്ബോൾ ചൂടും

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പാലായിൽ ഫുട്ബോൾ ചൂടും

പാലാ: പാലായിൽ തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഫുട്ബോൾ ചൂടും. സ്‌കൂളുകൾ അടച്ചതോടെ പാലായിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പിനു തുടക്കമായതാണ് കുട്ടികളെ ഫുട്ബോൾ ചൂടിലാക്കിയത്.

പാലാ സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബും സ്‌കോർ ലൈൻ സ്പോർട്ടും ചേർന്ന് കോട്ടയം ജില്ലയിലെ ആറു വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചത്. ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞതോടെ കുട്ടികൾ ഫുട്ബോൾ ആരാധകരായി മാറിയിരുന്നു.

കുട്ടികൾക്ക് ആവേശം വിതറി പോർച്ചുഗീസുകാരനായ ജാവോ പെഡ്രോ ഫിലിപ്പ് സാൽഗ്യൂറോ ആണ് പരിശീലകനായി പാലായിൽ എത്തിയത്. പാലായുടെ ചരിത്രത്തിലാദ്യമായിട്ടാണ് കുട്ടികൾക്കായി ഒരു വിദേശ കോച്ച് പരിശീലനത്തിനെത്തുന്നത്.

യു ഇ എഫ് എ സർട്ടിഫിക്കേറ്റുള്ള പെഡ്രോ സ്‌കോട്ട്ലാന്റ് ഫുട്ബോൾ അസോസിയേഷന്റെ പരിശീലകനായിരിക്കെയാണ് പാലായിൽ എത്തിയിരിക്കുന്നത്. സ്‌കോട്ട്ലാന്റിൽ അണ്ടർ13, 15, 18 ടീമുകളെ പരിശീലിപ്പിച്ചിരുന്ന പെഡ്രോ വരുന്ന രണ്ടു മാസം പാലായിൽ താമസിച്ചാണ് പരിശീലനം നൽകുന്നത്. പാലായിലെ ചെറിയാൻ ജെ. കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെയും വൈകിട്ടുമായി ആഴ്ചയിൽ മൂന്നു ദിവസമാണ് പരിശീലനം. മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തി തുടർച്ചയായ പരിശീലനമാണ് പാലാ ഫുട്ബോൾ വെൽഫെയർ അസോസിയേഷൻ ലക്ഷ്യമിടുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. 200 ലധികം കുട്ടികൾ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യ പരിശീലനത്തിന് ഇന്ന് (02/04/2019) തുടക്കം കുറിക്കും.

ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ബിജി ജോജോ നിർവ്വഹിച്ചു. എ.വി. ജോർജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു പാലൂപടവിൽ, സംസ്ഥാന പെൻഷൻ ബോർഡ് മെമ്പർ ലാലിച്ചൻ ജോർജ്, ഡോ.തങ്കച്ചൻ മാത്യു, സജേഷ് ശശി, ബോബൻ, സതീഷ്‌കുമാർ, എം.എ. ലോറൻസ്, മിൽട്ടൺ ആന്റണി, പ്രദീപ് കുമാർ കെ.എസ്., വിദേശ കോച്ച് പെഡ്രോ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP