Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജവാൻ ഷൈൻ രാജൻ മെമോറിയൽ ഫുട്‌ബോൾ കിരീടം പടിഞ്ഞാറ് ഭാഗം യുവജന പ്രസ്ഥാനത്തിന്

ജവാൻ ഷൈൻ രാജൻ മെമോറിയൽ ഫുട്‌ബോൾ കിരീടം പടിഞ്ഞാറ് ഭാഗം യുവജന പ്രസ്ഥാനത്തിന്

സ്വന്തം ലേഖകൻ

പന്തളം: അറത്തിൽ സെന്റ് ജോർജ് ഇടവകയിലെ യുവജനപ്രസ്ഥനത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ യുവജനപ്രസ്ഥാനം യൂണിറ്റുകൾക്ക് ആയി മുൻ അംഗം ഷൈൻ രാജന്റെ സ്മരണാർത്ഥം 'ജവാൻ ഷൈൻ രാജൻ മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ' സംഘടിപ്പിച്ചു. പന്തളം മുൻസിപ്പാലിറ്റി നാലാം വാർഡ് കൗൺസിലർ അനിൽകുമാർ ഉത്ഘാടനം ചെയ്തു. സ്പോർട്സ് ക്ലബ് സെക്രെട്ടറി ജെറിൻ എബ്രഹാം ഏവരെയും സ്വാഗതം ആശംസിച്ചു സംസാരിച്ചു.

18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോസ് കത്തീഡ്രൽ പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥനവും സെന്റ് ജോർജ് യുവജനപ്രസ്ഥനവും ചെങ്ങരൂർ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടി.കലാശക്കളിയിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ചെങ്ങരൂർ യുവജന പ്രസ്ഥാനത്തെ തറപറ്റിച്ച് ആശിഷ് റെജി നയിച്ച പടിഞ്ഞാറ് ഭാഗം യുവജനപ്രസ്ഥാനം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വിജയികൾക്ക് ഇടവക വികാരി ഫാദർ ജോൺ പോൾ സമ്മാനദാനം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP