Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ പുതിയ യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കുക - ഷംസീർ ഇബ്രാഹിം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറിയേറ്റ് മാർച്ച് പൊലീസ് തടഞ്ഞു

കേരളത്തിൽ പുതിയ യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കുക - ഷംസീർ ഇബ്രാഹിം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറിയേറ്റ് മാർച്ച് പൊലീസ് തടഞ്ഞു

നിലവിലെ യൂണിവേഴ്‌സിറ്റികൾക്ക് കീഴിലെ കോളേജുകളുടെ എണ്ണവും ഓരോ വർഷവും പ്ലസ് ടു വിജയിച്ചെത്തുന്ന വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയും കണക്കിലെടുത്ത് കണക്കിലെടുത്ത് സാധ്യതയും കണക്കിലെടുത്ത് കണക്കിലെടുത്ത് കേരളത്തിൽ പുതിയ യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം. ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിച്ച് പ്രശ്‌നപരിഹാരം നടത്താം എന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ നിലവിൽ വിദൂര വിദ്യാഭ്യാസം വഴി പഠനം നടത്തേണ്ടി വരുന്ന വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചനത്തിന്റെ മറ്റൊരു പതിപ്പ് മാത്രമായാണ് ഇത് മാറുക.ഉന്നതവിദ്യാഭ്യാസരംഗത്തെ കെടുകാര്യസ്ഥതകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണനിലവാരത്തിലും കാലികമായി പഠനാവസരങ്ങൾ ഒരുക്കുന്നതിലും ഏറെ പിന്നിലാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവുപ്രകാരം ന്യൂജനറേഷൻ കോഴ്‌സുകൾ ആരംഭിക്കുന്നത് അൺഎയ്ഡഡ് മേഖലയിലാണ്. കാലാനുസൃതവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഗവൺമെന്റ് - എയ്ഡഡ് മേഖലയിൽ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം.

കേരളത്തിൽ പുതിയ യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കുക; സർക്കാർ - എയ്ഡഡ് മേഖലയിൽ പുതിയ കോളേജുകളും കോഴ്‌സുകളും ആരംഭിക്കുക; ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുല്യത, ലഭ്യത, ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുക; മലബാർ മേഖലയിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് തുടരുന്ന വിവേചന ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

രാവിലെ 10:30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കു നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അഞ്ചോളം പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ കെ എം ഷെഫ്രിൻ, കെ എസ് നിസാർ, വൈസ് പ്രസിഡന്റ് എസ് മുജീബ് റഹ്മാൻ, സെക്രട്ടറി സാന്ദ്ര എം ജെ, സെക്രട്ടേറിയറ്റംഗം ആദിൽ എ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എൻ എം അൻസാരി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ ഫസ്‌ന മിയാൻ, നജ്ദ റൈഹാൻ, അസി.സെക്രട്ടറി വസീം അലി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി്മാരായ രഞ്ജിനി മഹേഷ്, നബീൽ നാസർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP