Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വീണു കിട്ടിയ സമയമാണ്, വെറുതെ കളയേണ്ട. കുടുംബത്തോടൊപ്പം അടുക്കളത്തോട്ടമൊരുക്കാം' ..; ഫ്രറ്റേണിറ്റി ജില്ലാ കാർഷിക കാമ്പയിൻ തുടങ്ങി

'വീണു കിട്ടിയ സമയമാണ്, വെറുതെ കളയേണ്ട. കുടുംബത്തോടൊപ്പം അടുക്കളത്തോട്ടമൊരുക്കാം' ..; ഫ്രറ്റേണിറ്റി ജില്ലാ കാർഷിക കാമ്പയിൻ തുടങ്ങി

സ്വന്തം ലേഖകൻ

മലപ്പുറം: 'വീണു കിട്ടിയ സമയമാണ്, വെറുതെ കളയേണ്ട. കുടുംബത്തോടൊപ്പം അടുക്കളത്തോട്ടമൊരുക്കാം' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാർഷിക കാമ്പയിൻ തുടങ്ങി. ഏപ്രിൽ ഒന്ന് മുതൽ 14 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഉദ്ഘാടനം വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിച്ച് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് നിർവഹിച്ചു.

കാമ്പയിനിന്റെ ഭാഗമായി അടുക്കളത്തോട്ട നിർമ്മാണം, വൃക്ഷത്തൈ നടൽ എന്നിവ നടക്കും. വിദ്യാർത്ഥി യുവജനങ്ങളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ജില്ലയിലെ ആയിരത്തോളം പേർ കാമ്പയിനിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP