Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗണിന്റെ മറവിൽ വിദ്യാർത്ഥി വേട്ട: കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റിയുടെ ഹെഡ്‌പോസ്റ്റോഫീസ് പ്രതിഷേധം

ലോക്ഡൗണിന്റെ മറവിൽ വിദ്യാർത്ഥി വേട്ട: കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റിയുടെ ഹെഡ്‌പോസ്റ്റോഫീസ് പ്രതിഷേധം

സ്വന്തം ലേഖകൻ

പാലക്കാട്: പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആസിഫ് തൻഹയടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഹെഡ്‌പോസ്റ്റോഫീസ് പ്രതിഷേധം സംഘടിപ്പിച്ചു. സുൽത്താൻ പേട്ട ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ച് പ്രതിഷേധ സംഗമം നടന്നു.പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു. പ്രതിഷേധ സൂചകമായി പ്രവർത്തകർ കറുത്ത മാസ്‌ക്കുകളാണ് ധരിച്ചത്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ സമദ് പുതുപ്പള്ളി തെരുവ്, ത്വാഹ, റഫീഖ്, അമാനുല്ലാഹ്, സുമയ്യ, ഷമീൻ, ഫാരിസ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP