Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരീക്ഷാർത്ഥികൾക്ക് ഫ്രറ്റേണിറ്റിയുടെ കൈത്താങ്ങ്

പരീക്ഷാർത്ഥികൾക്ക് ഫ്രറ്റേണിറ്റിയുടെ കൈത്താങ്ങ്

സ്വന്തം ലേഖകൻ

മങ്കട: 'അതിജീവനത്തിനായി സാഹോദര്യത്തിന്റെ കരുതൽ' എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച കോവിഡ് - 19 പ്രതിരോധ ബൂത്തുകൾ മങ്കട പഞ്ചായത്തിൽ സ്ഥാപിച്ചു. പരീക്ഷ തുടങ്ങിയ ദിനം രാവിലെത്തന്നെ ബൂത്തുകൾ പ്രവർത്തനമാരംഭിച്ചു. മങ്കട ഗവൺമെന്റ് സ്‌കൂളിനു മുമ്പിൽ പൊലീസ് സൂപ്രണ്ട് പ്രതിരോധ കിറ്റ് ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ നബീൽ അമീന് കൈമാറി ഉദ്ഘാടനം ചെയ്തു . മാസ്‌ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, പ്രതിരോധ മാർഗനിർദേശങ്ങൾ എന്നിവയാണ് ബൂത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ മങ്കട പഞ്ചായത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യവും ഫ്രറ്റേണിറ്റി ഏർപ്പെടുത്തിയിട്ടുണ്ട് . കമ്മിറ്റി അംഗങ്ങളായ ജസീൽ, അലി അംജദ് ,മുർഷിദ്,അഷ്ഫാഖ്, അബ്ദുല്ല , സുഹ ,നഷ് വ ,മുർഷിദ, അഫ് ല, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സഹായം ആവശ്യമുള്ളവർ 7025239192 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP