Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ: വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കി ഫ്രറ്റേണിറ്റി

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ: വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കി ഫ്രറ്റേണിറ്റി

സ്വന്തം ലേഖകൻ

പാലക്കാട്: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാനായി ജില്ലയിലെ വിവിധ സ്‌ക്കൂളുകളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ സേവനമനുഷ്ഠിച്ചു. ആയിരത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന പാലക്കാട് ബിഗ് ബസാർ സ്‌ക്കൂളിലേക്ക് അധികൃതർ ആവശ്യപ്പെട്ടത് പ്രകാരം ഫ്രറ്റേണിറ്റി മാസ്‌ക്കുകളും സാനിറ്റൈസറും എത്തിച്ചു നൽകി.പ്രിൻസിപ്പൾ സീനത്തിന് ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, മണ്ഡലം കൺവീനർ ത്വാഹ എന്നിവർ ചേർന്ന് മെറ്റീരിയൽസ് കൈമാറി. സ്‌ക്കൂളിലെ ഫ്രറ്റേണിറ്റി ക്ലാപ് റെപ് അഭിഷേക്, അദ്ധ്യാപകർ എന്നിവർ സംബന്ധിച്ചു. പത്തിരിപ്പാല മൗണ്ട് സീന സ്‌ക്കൂളിൽ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി കൊറോണ പ്രതിരോധ ബൂത്ത് സ്ഥാപിച്ച് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്‌ക്കും സാനിറ്റൈസറും നൽകി. അകലൂർ ഗവ.ഹൈസ്‌ക്കൂളിലേക്ക് മാസ്‌ക്കും സാനിറ്റൈസറും നൽകുകയും ദിനേന പരീക്ഷക്ക് ശേഷമുള്ള ക്ലാസ് മുറികൾ അണുവിമുക്തമാക്കൽ ഫ്രറ്റേണിറ്റി പ്രവർത്തകർ ഏറ്റെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച ആദ്യ ദിവസത്തെ ശുചീകരണം നിർവഹിച്ചു. സബിൻ, ഷഹ്ബാസ്, ഫഹദ്, ആദിൽ, അൽത്താഫ്, അഫ്‌സൽ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി കൂടുതൽ സ്‌ക്കൂളുകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP