Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓൺലൈൻ ക്ലാസ് നിഷേധിക്കപ്പെട്ടതിൽ മനംനൊന്ത് ദലിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒറ്റപ്പാലം ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി

ഓൺലൈൻ ക്ലാസ് നിഷേധിക്കപ്പെട്ടതിൽ മനംനൊന്ത് ദലിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒറ്റപ്പാലം ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി

സ്വന്തം ലേഖകൻ

പാലക്കാട്: ഓൺലൈൻ ക്ലാസ് നിഷേധിക്കപ്പെട്ടതിൽ മനംനൊന്ത് ദലിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒറ്റപ്പാലം ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ജില്ല സെക്രട്ടറി സബിൻ അമ്പലപ്പാറ ഉദ്ഘാടനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കുന്നതു വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഒറ്റപ്പാലം മണ്ഡലം കൺവീനർ ഫിദ ഷെറിൻ അധ്യക്ഷത വഹിച്ചു. സന, അഫീഫ്, ബിലാൽ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP