Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരഞ്ഞെടുപ്പ് വിധിയിൽ വിദ്യാർത്ഥികൾ നിർണായക ശക്തിയാവും: പി.ഡി രാജേഷ്

തെരഞ്ഞെടുപ്പ് വിധിയിൽ വിദ്യാർത്ഥികൾ നിർണായക ശക്തിയാവും: പി.ഡി രാജേഷ്

പാലക്കാട്: രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിപക്ഷ സ്വരമുയർന്നത് കാമ്പസുകളിൽ നിന്നാണെന്നും വരുന്ന തെരഞ്ഞെടുപ്പിന്റെ വിധി നിർണയത്തിൽ വിദ്യാർത്ഥികൾ നിർണായക ശക്തിയാകുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് പി.ഡി രാജേഷ് അഭിപ്രായപ്പെട്ടു.ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.സി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള കാമ്പസ് ഓറിയന്റേഷൻ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല കമ്മിറ്റിക്കു കീഴിൽ വിവിധ മണ്ഡലങ്ങൾ സംയുക്തമായി ആലത്തൂർ,പാലക്കാട്, കോങ്ങാട്, മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്‌സൻ വിഷയാവതരണം നടത്തി. അമീറ മുസ്തഫ, റഷാദ് പുതുനഗരം,ഫാസിൽ ആലത്തൂർ, സമദ് പുതുപ്പള്ളി തെരുവ്, അസ് ലം അരിയൂർ, ഷിയാദ് ആലത്തൂർ, ത്വാഹ, സബിൻ അമ്പലപ്പാറ, ഫായിസ് പട്ടാമ്പി എന്നിവർ വിവിധ കേന്ദ്രങ്ങളിലായി സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP