Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സതീഷിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കണം : ഫ്രറ്റേണിറ്റി മൂവ്മെന്റ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിലമ്പൂർ ട്രൈബൽ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി

സതീഷിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കണം : ഫ്രറ്റേണിറ്റി മൂവ്മെന്റ്  ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിലമ്പൂർ ട്രൈബൽ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി

നിലമ്പൂർ : നിലമ്പൂർ എം.ആർ.എസ് സ്‌കൂളിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആദിവാസി വിദ്യാർത്ഥി സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ ആവശ്യപ്പെട്ടു. നിലമ്പൂർ ട്രൈബൽ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സതീഷ് മരണപ്പെട്ട് ഒന്നര മാസം പിന്നിട്ടിട്ടും മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സതീഷിന്റെ കുടുംബം തന്നെ പൊലീസിൽ പരാതിപ്പെട്ടിട്ടും ഈ വിഷയം വേണ്ടത്ര അന്വേഷിക്കുവാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പട്ടിക വർഗ വിഭാഗം ഓഫീസർമാർക്കും ഉദ്യോഗസ്ഥന്മാർക്കും പരാതി നൽകിയിട്ടും അവരും വേണ്ടത്ര ഗൗരവം വിഷയത്തിന് നൽകിയിട്ടില്ല. അതിനാൽ കേസ് വേഗത്തിലാക്കുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, ആദിവാസി ഐക്യസമിതി സംസ്ഥാന പ്രസിഡണ്ട് ചിത്ര, അനിൽ നിലമ്പൂർ (ദലിത് ആദിവാസി കൂട്ടായ്മ), ആദിവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് ലക്ഷിമി ബാബു, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.ഐ അബ്ദുൽ റഷീദ്, മരണപ്പെട്ട സതീഷിന്റെ അച്ഛൻ സുന്ദരൻ എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ സ്വാഗതവും നിലമ്പൂർ മണ്ഡലം കൺവീനർ ഷഹാന നന്ദിയും പറഞ്ഞു. മരണപ്പെട്ട സതീഷിന്റെ കുടുംബവും എം.ആർ.എസ് സ്‌കൂൾ വിദ്യാർത്ഥികളും, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP