Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലമ്പൂരിലെ ആദിവാസി വിദ്യാർത്ഥിയുടെ ദുരൂഹ മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

നിലമ്പൂരിലെ ആദിവാസി വിദ്യാർത്ഥിയുടെ ദുരൂഹ മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

വണ്ടൂർ : നിലമ്പൂർ എം.ആർ.എസ് സ്‌കൂളിലെ ആദിവാസി വിദ്യാർത്ഥി സതീഷിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു. വിവേചനങ്ങളോട് വിയോജിക്കുക , വിധേയത്വങ്ങളോട് വിസമ്മതിക്കുക മുദ്രാവാക്യമുയർത്തി പ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് വണ്ടൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസുഖബാധിതനായിരിക്കെ രക്ഷിതാക്കളുടെ അനുവാദമില്ലാതെ വിനോദ യാത്രകൊണ്ടുപോവുകയും, രോഗവിവരങ്ങൾ രക്ഷിതാക്കളെ കൃത്യമായി അറിയിക്കാതെയും കൈകാര്യം ചെയ്ത സ്‌കൂൾ അധികൃതരുടേയും അദ്ധ്യാപകരുടേയും നിലപാട് ദുരൂഹമാണ്. മജിസ്‌ട്രേഷനൽ അന്വേഷണം സുതാര്യല്ലാതെയാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. ജാഥയുടെ ജില്ലയിലെ പര്യടനങ്ങളുടെ സമാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ പി.ബി.എം ഫർമീസ്, നജ്ദ റൈഹാൻ എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഹബീബ റസാഖ് സ്വാഗതവും വണ്ടൂർ മണ്ഡലം കൺവീനർ യാസിർ വാണിയമ്പലം നന്ദിയും പറഞ്ഞു.ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന 'മഷി പുരളാത്ത കടലാസുകൾ' എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാൽ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും, കാമ്പസ് ജന്മിത്വങ്ങളും നാടകത്തിൽ ചർച്ചയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP