Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് 'നജീബ് ഡേ' ആചരിച്ചു

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് 'നജീബ് ഡേ' ആചരിച്ചു

സ്വന്തം ലേഖകൻ

 മലപ്പുറം: മൂന്ന് വർഷം മുമ്പ് ജെ.എൻ.യു വിൽ നിന്നും കാണാതായ നജീബ് അഹമ്മദിന്റെ തിരോധാന ദിനമായ ഒക്ടോബർ 15 ന് 'നിർബന്ധിത തിരോധാനത്തിന്റെ മൂന്ന് വർഷങ്ങൾ' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാമ്പസുകളിൽ 'നജീബ് ഡേ' ആചരിച്ചു.

മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളിൽ പ്രതിഷേധ ഒപ്പു ചാർത്തൽ, പ്രതിഷേധ വര, പ്രതിഷേധ സംഗമങ്ങൾ, പ്രതിഷേധ കൂട്ടായ്മകൾ തുടങ്ങി വിവിധ പ്രതിഷേധ പരിപാടികൾ നടന്നു.

ഗവ: കോളേജ് മലപ്പുറം, നിലമ്പൂർ, മങ്കട, എൻ.എസ്.എസ് മഞ്ചേരി, പി.ടി.എം പെരിന്തൽമണ്ണ, സംസ്‌കൃത യൂനിവേഴ്സിറ്റി, എം.ഇ.എസ് മമ്പാട്, പി.എസ്.എം.ഒ തിരൂരങ്ങാടി, എച്ച്.എം കോളേജ് മഞ്ചേരി, നസ്‌റ കോളേജ് തിരൂർക്കാട്, സുല്ലമുസ്സലാം അരീക്കോട് തുടങ്ങി വിവിധ കാമ്പസുകളിൽ വിവിധ പ്രതിഷേധ പരിപാടികൾ നടന്നു.

നജീബ് അഹമ്മദ് എവിടെ? കാമ്പസുകളിൽ പ്രതിഷേധ പോസ്റ്ററുകൾ സ്ഥാപിച്ച് ഫ്രറ്റേണിറ്റി

പാലക്കാട്: നജീബ് അഹമ്മദിന്റെ നിർബന്ധിത തിരോധാനത്തിന് 3 വർഷം തികയുന്ന ഒക്ടോബർ 15 ചൊവ്വാഴ്‌ച്ച ഫ്രറ്റേണിറ്റി കാമ്പസുകളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.ജില്ലയിൽ ഗവ.വിക്ടോറിയ കോളേജ്, ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജ്, മണ്ണാർക്കാട് ദാറുനജാത്ത് കോളേജ്, എം.ഇ.എസ് കല്ലടി കോളേജ് എന്നിവിടങ്ങളിൽ ''നജീബ് എവിടെ'യെന്ന ചോദ്യമുന്നയിക്കുന്ന പോസ്റ്ററുകൾ സ്ഥാപിച്ചു.ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തി ഭരണത്തണലിൽ സംഘ്പരിവാർ രാജ്യത്ത് നടത്തുന്ന വിദ്വേഷത്തിനെതിരെയുള്ള ശബ്ദമുയർത്തൽ കൂടിയാണ് നജീബിന്റെ നീതിക്കായുള്ള പോരാട്ടങ്ങളെന്ന് പ്രതിഷേധ പരിപാടികൾ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP