കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംവരണ അട്ടിമറി: ഫ്രറ്റേണിറ്റി സംവരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
January 14, 2019 | 10:29 AM IST | Permalink

സ്വന്തം ലേഖകൻ
കേന്ദ്ര സർക്കാൻ പാസാക്കിക്കയ സാമ്പത്തിക സംവരണ ബില്ലും കേരള സർക്കാർ കെ.എ.എസ്സിൽ നടത്തുന്ന സംവരണ അട്ടിമറിയും ഭരണഘടന വിരുദ്ധവും സാമൂഹിക നീതിയെ അട്ടിമറിക്കലുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് എസ്.ഇർഷാദ് അഭിപ്രായപ്പെട്ടു.കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച സംവരണ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഗമത്തിൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട്, മുജീബ് റഹ്മാൻ എം.ഇ.എസ്(ചെയർമാൻ എംഇഎസ് യുവജന കാര്യ സംസ്ഥാന സമിതി)മായാണ്ടി (എസ്.സി. എസ്. ടി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് റഷാദ് പുതുനഗരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ഡി രാജേഷ് സ്വാഗതവും, നവാഫ് പത്തിരിപ്പാല നന്ദിയും പറഞ്ഞു
