Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ് വൺ,ഡിഗ്രി സീറ്റ് അപര്യാപ്തത: വിദ്യാർത്ഥികൾ എംഎ‍ൽഎക്ക് നിവേദനം നൽകി

പ്ലസ് വൺ,ഡിഗ്രി സീറ്റ് അപര്യാപ്തത: വിദ്യാർത്ഥികൾ എംഎ‍ൽഎക്ക് നിവേദനം നൽകി

പാലക്കാട്: പ്ലസ് വൺ, ഡിഗ്രി മേഖലകളിൽ ജില്ല നേരിടുന്ന രൂക്ഷമായ സീറ്റ് ക്ഷാമത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ മണ്ണാർക്കാട് എംഎ‍ൽഎ അഡ്വ.എൻ.ഷംസുദ്ദീന് നിവേദനം നൽകി.കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരുന്നത് മെയ് 27ന് ആരംഭിക്കുന്ന നിയമസഭ സമ്മേളത്തിൽ ഉന്നയിക്കുമെന്ന് എംഎ‍ൽഎ അറിയിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്‌സൻ, വസീം സ്വാലിഹ്, ഷാഹിദ് എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി. സീറ്റ് ചോദിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് വിദ്യാർത്ഥികൾ കലക്ടറേറ്റിലേക്ക് അവകാശ സമരം നടത്തുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP