Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്ലസ് വൺ,ഡിഗ്രി: ജില്ലയിൽ പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ല;വിദ്യാർത്ഥികളുടെ അവകാശ സമരം ഇന്ന് പാലക്കാട്ട്

പ്ലസ് വൺ,ഡിഗ്രി: ജില്ലയിൽ പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ല;വിദ്യാർത്ഥികളുടെ അവകാശ സമരം ഇന്ന് പാലക്കാട്ട്

പാലക്കാട്: ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ലെന്നും സീറ്റ് ചോദിച്ച് വിദ്യാർത്ഥികൾ 2019 മെയ് 22 ബുധനാഴ്ച രാവിലെ 11 മണിക്ക് പാലക്കാട്ട് അവകാശ സമരം നടത്തുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ ജാഥ സംഘടിപ്പിച്ച് കലക്ടറേറ്റ് പടിക്കൽ 'തെരുവ് ക്ലാസ്' സംഘടിപ്പിക്കും.

ജില്ലയിലെ പ്ലസ് വൺ അപേക്ഷകരായ 44,927 പേർക്കു വേണ്ടി ഇപ്പോഴുള്ളത് 28,206 സീറ്റുകൾ മാത്രമാണ്. ഇതിൽ തന്നെ 8134 സീറ്റുകൾ ഏകജാലക സംവിധാനത്തിന് പുറത്ത് പ്രവേശനം നൽകുന്ന എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി/ സ്പോർട്സ് ക്വാട്ട സീറ്റുകളും അൺ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളുമാണ്.16,721 പേർക്ക് പ്ലസ് വൺ ന് സീറ്റില്ലെന്നിരിക്കെ എസ്.എസ്.എൽ.സി സേ പരീക്ഷ വിജയികൾ കൂടി അപേക്ഷകരായി വരുന്നതോടെ സീറ്റ് ക്ഷാമം വർധിക്കും.മറ്റു ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്ക്, ഐ.ടി.ഐ എന്നിവയിലായി 3000 ത്തോളം സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്.

ഇത്തവണ ജില്ലയിൽ നിന്ന് പ്ലസ് ടു വിജയിച്ച 23,491 വിദ്യാർത്ഥികൾക്കു വേണ്ടി ജില്ലയിലുള്ള പത്തായിരത്തോളം ബിരുദ സീറ്റുകളിൽ 4347 എണ്ണം മാത്രമാണ് ഗവ / എയ്ഡഡ് കോളേജുകളിലുള്ളത്. 60% ബിരുദ സീറ്റുകളും വിദ്യാർത്ഥികൾ ഫീസ് കൊടുത്ത് പഠിക്കേണ്ട അൺ എയ്ഡഡ് മേഖലയിലാണ്. എഞ്ചിനീയറിങ്, മെഡിസിൻ രംഗത്തും ജില്ലയിൽ അവസരങ്ങൾ വളരെ അപര്യാപ്തമാണ്.

ഭരണകൂടങ്ങൾ കാലങ്ങളായി പുലർത്തി പോരുന്ന സാമൂഹിക വിവേചനമാണ് പാലക്കാട് അടക്കമുള്ള മലബാർ ജില്ലകളിൽ സീറ്റ് പ്രതിസന്ധി ഇത്ര രൂക്ഷമാക്കുന്നത്. തെക്കൻ ജില്ലകളിൽ എസ്.എസ്.എൽ.സി വിജയികളേക്കാൾ പ്ലസ് വൺ സീറ്റുകൾ ഉള്ളപ്പോഴാണ് മലബാറിൽ പതിനായിരങ്ങൾക്ക് നെട്ടോട്ടമോടേണ്ടി വരുന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ സാധാരണയുള്ളതു പോലെ ആനുപാതിക സീറ്റ് വർധന പോലും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.എന്നാൽ പ്ലസ് വൺ അപേക്ഷ സമർപ്പണം അവസാനിപ്പിച്ച് പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കേവലമായ സീറ്റ് വർധന കൊണ്ട് പ്രതിസന്ധി മറികടക്കാനാകില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ഗവ / എയ്ഡഡ് മേഖലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാനും ഹൈസ്‌കൂളുകളെ ഹയർ സെക്കൻഡറികളായി ഉയർത്താനും സർക്കാർ തയ്യാറാകണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ കോഴ്‌സുളും സീറ്റുകളും അനുവദിക്കുകയും ജില്ലയിൽ ഗവ / എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളില്ലാത്ത ആലത്തൂർ, മലമ്പുഴ മണ്ഡലങ്ങളിൽ കോളേജുകൾ അനുവദിക്കുകയും വേണമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP