Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തേഞ്ഞിപ്പലം- വിദ്യാർത്ഥി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാല മാർച്ചിൽ പ്രതിഷേധമിരമ്പി

തേഞ്ഞിപ്പലം- വിദ്യാർത്ഥി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാല മാർച്ചിൽ പ്രതിഷേധമിരമ്പി

തേഞ്ഞിപ്പലം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ വിശിഷ്യാ മലബാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാലക്കാട്, തൃശ്ശൂർ കേന്ദ്രീകരിച്ച് പുതിയ യൂണിവേഴ്‌സിറ്റി ആരംഭിക്കണമെന്നും വിദ്യാഭ്യാസ രംഗത്ത് ലഭ്യത, ഗുണനിലവാരം, തുല്യത എന്നിവ ഉറപ്പുവരുത്താൻ സർക്കാറും വാഴ്സിറ്റിയും തയ്യാറാവണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്‌റാഹീം. ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹയർ സെക്കണ്ടറി പാസായ ലക്ഷകണക്കിന് വിദ്യാർത്ഥികൾ ബിരുദ സീറ്റ് ലഭിക്കാതെ പ്രായാസപെടുന്ന സാഹചര്യത്തിൽ ഡിഗ്രി/ പി.ജി സീറ്റുകളിൽ സ്റ്റാറ്റിയൂട്ടറി പരിധി വരെയുള്ള പ്രവേശനം ഉറപ്പു വരുത്താൻ യൂനിവേഴ്‌സിറ്റി തയ്യാറാവണമെന്നും സേവനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ മാത്രമേ കെടുകാര്യസ്ഥതക്ക് തടയിടാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താറുമാറായ പരീക്ഷാ സമ്പ്രദായം സമയബന്ധിതമാക്കുക, സേവനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കുക, ഡിഗ്രി/ പി.ജി സീറ്റുകളിൽ സ്റ്റാറ്റിയൂട്ടറി പരിധി വരെയുള്ള പ്രവേശനം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് അഡ്‌മിനിസ്ട്രേഷൻ കവാടത്തിന് മുന്നിൽ തേഞ്ഞിപ്പലം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി. തുടർന്ന് അഡ്‌മിനിസ്ട്രേഷൻ ബ്ലോക്കിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഫ്രറ്റേണിറ്റി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കൺവീനർ കെ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. രൂക്ഷമായ ബിരുദ സീറ്റ് പ്രതിസന്ധിയാണ് മലബാർ മേഖല അനുഭാവിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സീറ്റ് ഇല്ലാതെ പ്രയാസപെടുന്നത്. മലപ്പുറം ജില്ലയിൽ മാത്രം ഹയർ സെക്കണ്ടറി പാസായ വിദ്യാർത്ഥികളിൽ 65% വിദ്യാർത്ഥികളും പുറത്താവുന്ന അവസ്ഥയാണുള്ളത്. ഈ വിഷയത്തിൽ അടിയന്തിര മായി സർക്കാറും വാഴ്സിറ്റിയും ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ലബീബ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ, മുഹമ്മദ് ഹംസ, സുമയ്യ, തൃശൂർ ജില്ല സെക്രട്ടറി സുഹൈൽ, വയനാട് ജില്ല കമ്മിറ്റി അംഗം മുഹ്‌സിൻ വയനാട്, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സാബിർ പുലാപറ്റ, കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനി ആര്യ എന്നിവർ സംസാരിച്ചു.മാർച്ചിന് സംസ്ഥാന കാമ്പസ് സമിതി അംഗം ഹാദി ഹസ്സൻ, സബീൽ ചെമ്പ്രശ്ശേരി, ശുഹൈബ്, സഹ്ല എന്നിവർ നേതൃത്വം നൽകി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP