Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

കോഴിക്കോട് : മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകർക്ക് നേരെ കൊലപാതകത്തിന് കേസ് എടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം അഭിപ്രായപ്പെട്ടു. ഫാത്തിമ ലത്തീഫിന് നീതി ആവശ്യപ്പെട്ട് കൊണ്ട് കോഴിക്കോട് എൻ ഐ ടി ക്യാമ്പസിന് മുന്നിൽ നടന്ന പരിപാടി സോഷ്യൽ ആക്ടിവിസ്റ്റ് സുധീപ് കെ എസ് ഉൽഘാടനം ചെയ്തു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം, സമാനമായാ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഹിത് ആക്ട് നടപിലക്കണം, ജാതീയതയുടെയും ഇസ്ലാമോഫോബിയയുടെയും സ്ഥാപനവത്കൃത കൊലപാതകങ്ങളുടെ ഭീതിദമായ സാഹചര്യത്തിലേക്കാണ് ഇത് വീണ്ടും വിരൽചൂണ്ടുന്നത്.

രോഹിത് വെമുലക്കും പായൽ തദ്വിക്കും ശേഷം സമർത്ഥയായ ഒരു വിദ്യാർത്ഥിനി കൂടി ഇതിനിരയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രോഹിത് ആക്ട് നടപിലകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാഹിൽ മുണ്ടുപാറ, ജില്ലാ സമിതി അംഗങ്ങളായ ഹൈഫ ബന്ന, ഷാഹിൻ നരിക്കുനി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP