Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാപക ദിനത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പ്രതിജ്ഞ ചൊല്ലി.മലപ്പുറം ജില്ല ഓഫീസിൽ ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് പതാക ഉയർത്തി. വള്ളിക്കുന്നിൽ ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, മങ്കടയിൽ ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് എന്നിവർ പതാക ഉയർത്തി.

കൊണ്ടോട്ടി, വണ്ടൂർ, മഞ്ചേരി, ഏറനാട് മണ്ഡലം, വേങ്ങര എന്നിവിടങ്ങളിൽ ജില്ല വൈസ് പ്രസിഡന്റ് ഹബീബ റസാഖ്, ജില്ല സെക്രട്ടറി അജ്മൽ തോട്ടോളി, കെ ഹസീനുദ്ദീൻ, ഡോ. ബാസിൽ എന്നിവർ പതാക ഉയർത്തി.

സ്ഥാപക ദിനം: ജില്ല ആശുപത്രിയിൽ ശ്രമദാനവുമായി ഫ്രറ്റേണിറ്റി പ്രവർത്തകർ

പാലക്കാട്: ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാപകമായ പരിപാടികൾ നടന്നു. ജില്ല ആസ്ഥാനത്ത് പ്രസിഡന്റ് പി.ഡി രാജേഷ് പതാക ഉയർത്തി. അബ്ദു സമദ്, സുബൈർ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലം മണ്ഡലം കൺവീനർ ഫിറ ഷെറിൻ ഈസ്റ്റ് ഒറ്റപ്പാലത്ത് പതാക ഉയർത്തി.

ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തിൽ ശ്രമദാനവുമായി വിദ്യാർത്ഥി, യുവജനങ്ങൾ ജില്ല ആശുപത്രിയിൽ ഒത്തുചേർന്നത് ശ്രദ്ധേയമായി. ജില്ല പ്രസിഡന്റ് പി.ഡി രാജേഷ്, വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, സെക്രട്ടറി രജ്ഞിൻ കൃഷ്ണ, സമദ് പുതുപ്പള്ളി തെരുവ്, ഹസ്‌ന തസ്‌നി, ഫർഷ, ശ്രീനാഥ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സാഹോദര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഫ്രറ്റേണിറ്റിക്ക് ജനസേവന പ്രവർത്തനങ്ങൾ അതിന്റെ മുഖമുദ്രയാണെന്ന് നേതാക്കൾ പറഞ്ഞു. സേവന പ്രവർത്തനത്തിന് ജില്ല ആശുപത്രി അധികൃതർ നന്ദി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു.കഴിഞ്ഞ വർഷം പ്രവർത്തകർ സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ല ആശുപത്രിയിൽ രക്തം ദാനം ചെയ്തിരുന്നു.

ഫ്രറ്റേണിറ്റി സ്ഥാപക ദിനം ആചരിച്ചു

മങ്കട: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാപക ദിനത്തിൽ മങ്കട ടൗണിൽ ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് പതാക ഉയർത്തി. ജില്ലാ ജനറൽ കൗൺസിൽ അംഗം മുനീർ മങ്കട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി, കമ്മിറ്റി അംഗങ്ങളായ നജുമുദീൻ രാമപുരം, ജസീം കൊളത്തൂർ എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP