Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഞ്ചിനീയറിങ് എൻട്രൻസ് എക്‌സാം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കമീഷണർക്ക് നിവേദനം നൽകി

എഞ്ചിനീയറിങ് എൻട്രൻസ് എക്‌സാം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കമീഷണർക്ക് നിവേദനം നൽകി

തിരുവനന്തപുരം: അലീഗഢ് സർവകലാശാല എഞ്ചിനീയറിങ് എൻട്രൻസ് എക്‌സാം, ഹൈദരാബാദ് ഐ.ഐ.ടി എക്‌സാം എന്നിവ നടക്കുന്ന 2019 ഏപ്രിൽ 28ന് തന്നെ കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയും തീരുമാനിച്ചത് മാറ്റണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എൻട്രൻസ് കമീഷണർക്ക് നിവേദനം നൽകി. തെരഞ്ഞെടുപ്പ് മൂലം ഏപ്രിൽ 21ൽ നിന്ന് കേരള എഞ്ചിനീയറിങ് എൻട്രൻസ് 28ലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ അലീഗഢിലും ഹൈദരാബാദ് ഐ.ഐ.ടിയിലും നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

എല്ലായിടത്തും അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷകൾ ഒരേ ദിവസം വന്നത് അവസരം നഷ്ടപ്പെടുത്തുമെന്നും അതിനാൽ കേരള എൻട്രൻസ് എക്‌സാം തിയതി മാറ്റി ഉടൻ ഉത്തരവിറക്കുകയും വിദ്യാർത്ഥികളുടെ ആശങ്ക അകറ്റുകയും വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം ആദിൽ.എ, സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്‌സൻ, ഫായിസ് ശ്രീകാര്യം, നജീബ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP