Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം: ജി മാധവൻനായർ

യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം: ജി മാധവൻനായർ

അമൃതപുരി: പുതുതലമുറ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്റർനെറ്റിന്റെയും സമൂഹമാധ്യങ്ങളുടെയും ദുരുപയോഗമാണെന്ന് ഐഎസ്ആർഒ മുൻചെയർമാൻ ഡോ.ജി മാധവൻനായർ. കൊല്ലം അമൃതപുരിക്യാമ്പസിൽ അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ചിട്ടുള്ള ത്രിദിന ദേശീയ ശാസ്ത്രസാങ്കേതിക ഫെസ്റ്റ് 'വിദ്യുത് 19' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമാധ്യമങ്ങളെ വിവേകപൂർവ്വം ഉപയോഗിക്കുന്നതിനായി യുവതലമുറയെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ ഗവേഷണത്തിൽ മറ്റ് പല രാഷ്ട്രങ്ങളേക്കാൾ ഇരുപത് വർഷത്തിന് ശേഷം കടന്ന് വന്ന ഇന്ത്യ ഇന്ന് ഈ രാഷ്ട്രങ്ങളെയെല്ലാം പിന്നിലാക്കി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ഇത് നമുക്കോരോരുത്തർക്കും അഭിമാനിക്കാൻ കഴിയുന്നതാണ്. ലഭ്യമാകുന്ന സൗരോർജ്ജത്തിൽ ഇരുപത് ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. സൗരോർജ്ജത്തെ സംഭരിക്കുന്നതിൽ നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ ഊർജ്ജ മേഖലയിൽ ഇന്ത്യ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നും അതിനായുള്ള ഗവേഷണങ്ങൾ ഈരംഗത്ത് കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ വികസനത്തിനായി അമൃതഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന ഗവേഷണങ്ങൾ മാതൃകാപരമാണെന്ന് അമൃതവിശ്വവിദ്യാപീഠം ഡീൻ ഡോ.ബാലകൃഷ്ണശങ്കർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഐആർഇ ഡെപ്യൂട്ടി ജനറൽ മാനേജർ വി.ചന്ദ്രശേഖർ, സ്റ്റുഡന്റ്കോർഡിനേറ്റർ ശങ്കര ഗണേശ് സ്വാഗതവും സായിറാം നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ശേഷം ശാസ്ത്ര സാങ്കേതിക മേഖലയിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മത്സരങ്ങൾ ആരംഭിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിദ്യുത് 19ൽ കേരളത്തിനകത്തും പുറത്തുമുള്ള 150ൽപ്പരം കോളേജുകളിൽ നിന്നായി 3500ലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി നാൽപ്പതിൽപ്പരം മത്സരങ്ങൾ, ഇരുപത്തിയഞ്ചിലധികം ശില്പശാലകൾ, പ്രഗത്ഭരുടെ പ്രഭാഷണങ്ങൾ, സാംസ്‌കാരിക പരിപാടികൾ, സംഗീത സദസ്സ്, നൃത്തമത്സരങ്ങൾ, ശാസ്ത്രപ്രദർശനം, ഫാഷൻഷോ, ഫുട്ബോൾ, ബാസ്‌ക്കറ്റ്ബോൾ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 15ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP