Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് 19നെതിരെ പോരാടുന്നതിന് ജെം ആൻഡ് ജൂവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ പിഎം-കെയർസ് ഫണ്ടിലേക്ക് 21 കോടി നൽകും

കോവിഡ് 19നെതിരെ പോരാടുന്നതിന് ജെം ആൻഡ് ജൂവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ പിഎം-കെയർസ് ഫണ്ടിലേക്ക് 21 കോടി നൽകും

സ്വന്തം ലേഖകൻ

കൊച്ചി:ന്ത്യയിലെ രത്ന-ജൂവലറി വ്യാപാരത്തിന്റെ പരമോന്നത സംഘടനയായ ജെം ആൻഡ് ജൂവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) പിഎം കെയേഴ്സ് ഫണ്ടിലേക്ക് 21 കോടി രൂപ സംഭാവന നൽകാൻ തീരുമാനിച്ചു. രാഷ്ട്രം അഭൂതപൂർവമായ പ്രതിസന്ധി നേരിടുന്നുണ്ട്, മുമ്പെങ്ങുമില്ലാത്തവിധം സംഘടനകളുടെയും അവരുടെ വിഭവങ്ങളുടെയും സേവനം ആവശ്യമാണ്

കോവിഡിനെതിരെ പോരാടുന്നതിന് സർക്കാർ ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങൾക്കും ഐക്യദാർഢ്യവും ശക്തമായ പിന്തുണയും കൗൺസിൽ നൽകും .ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശക്തവും കഴിവുറ്റതുമായ നേതൃത്വത്തിൽ, രാജ്യത്ത് കോവിഡ് -19ന്റെ വ്യാപനം തടയാൻ സാധ്യമായ എല്ലാ നടപടികളും ഇന്ത്യൻ സർക്കാർ ആരംഭിച്ചിരിക്കുകയാണ്

പിഎം-കെയേഴ്സ് ഫണ്ടിലേക്കുള്ള ജിജെഇപിസിയുടെ സംഭാവനയ്ക്ക് സർക്കാർ ഏറ്റെടുക്കുന്ന നിരവധി സംരംഭങ്ങളിൽ പിന്തുണ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് കാരണം നമ്മുടെ രാജ്യത്തിന്റെയും നിരവധി വ്യവസായങ്ങളുടെയും സാമ്പത്തിക സ്ഥിതി രൂക്ഷമായി ബാധിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അംഗങ്ങൾ, ട്രേഡ് അസോസിയേറ്റുകൾ, ജെം ആൻഡ് ജൂവലറി അസോസിയേഷനുകൾ എന്നിവ മുന്നോട്ട് വന്ന് പ്രധാനമന്ത്രി-കെയർ ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജിജെഇപിസി ചെയർമാൻ പ്രമോദ് അഗർവാൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP