Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊതുതെരഞ്ഞെടുപ്പിലെ നിലപാടുകൾ: സിബിസിഐ ലെയ്റ്റി കൗൺസിൽ രാജ്യവ്യാപക സെമിനാറുകൾ 15 വരെ

പൊതുതെരഞ്ഞെടുപ്പിലെ നിലപാടുകൾ: സിബിസിഐ ലെയ്റ്റി കൗൺസിൽ രാജ്യവ്യാപക സെമിനാറുകൾ  15 വരെ

കൊച്ചി: വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പിൽ ഭാരത കത്തോലിക്കാസഭയുടെ സമീപനരൂപീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം അല്മായരുൾപ്പെടെ വിശ്വാസിസമൂഹത്തിന്റെ അഭിപ്രായം ആരായുന്നു. ഇതിനോടനുബന്ധിച്ച് സിബിസിഐ ലെയ്റ്റി കൗൺസിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന ലെയ്റ്റി കൺസൾട്ടേഷൻ കൗൺസിലും സെമിനാറുകളും മാർച്ച് 15ന് പൂർത്തിയാകും.

നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വിശ്വാസികളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമാണ് ദേശീയ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)അല്മായ കൗൺസിൽ രാജ്യവ്യാപകമായി അല്മായ സംവാദവും സെമിനാറുകളും സംഘടിപ്പിച്ചിരിക്കുന്നത്.

സിബിസിഐയുടെ 14 റീജണൽ കൗൺസിലുകൾ, കത്തോലിക്കാസഭയുടെ ഇന്ത്യയിലെ 174 രൂപത സമിതികൾ, വിവിധ അല്മായ സംഘടനകൾ തുടങ്ങിയവ മുഖേനയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്ന് ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അറിയിച്ചു

രാജ്യത്ത് കത്തോലിക്കാവിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികൾ, ക്രൈസ്തവർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമുള്ള ഭരണഘടനാവകാശങ്ങളിലുള്ള ലംഘനങ്ങൾ, വർഗീയത വളരുന്നതിലുള്ള അപകടാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും അഗതിമന്ദിരങ്ങൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ, കത്തോലിക്കാദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടക്കുന്ന അക്രമണങ്ങൾ, കാർഷികമേഖല നേരിടുന്ന നിലവിലെ വിവിധ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ സംവരണം തുടങ്ങിയവ കൂടാതെ പ്രാദേശിക ജനകീയവിഷയങ്ങളും സെമിനാറുകളിൽ ചർച്ചചെയ്യപ്പെടുന്നു.

സഭയിലെ വൈദികരും സന്യസ്തരും അല്മായരും ഈ സംവാദങ്ങളിൽ പങ്കുചേരുന്നു. കത്തോലിക്കാ സഭാവിശ്വാസികൾക്ക് രയരശഹമശ്യേ@ഴാമശഹ.രീാ എന്ന ഇമെയിലിലും അഭിപ്രായങ്ങൾ പങ്കുവെയ്ക്കാവുന്നതാണ്. ഇവയിലുയരുന്ന വിലയിരുത്തലുകളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് മാർച്ച് 20ന് ദേശീയ കത്തോലിക്കാ മെത്രാൻസമിതിക്ക് റിപ്പോർട്ട് നൽകുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP