Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറളി ഹൈസ്‌കൂൾ 1999 - 2000 എസ്.എസ്.എൽ.സി ബാച്ച് 'ചങ്ങാതിക്കൂട്ടം' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

പറളി ഹൈസ്‌കൂൾ 1999 - 2000 എസ്.എസ്.എൽ.സി ബാച്ച് 'ചങ്ങാതിക്കൂട്ടം' പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

പറളി : പറളി ഹൈസ്‌കൂൾ 1999 - 2000 എസ്.എസ്.എൽ.സി ബാച്ച് 'ചങ്ങാതിക്കൂട്ടം' പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത സിനിമ താരം സരയു മോഹൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് ആലവി അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ സീരിയൽ താരം ബിന്ദു കൃഷ്ണ മുഖ്യ അതിഥിയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, സ്‌കൂൾ മാനേജർ കണ്ണൻ കുട്ടി, പ്രിൻസിപ്പൽ രേണുക ടീച്ചർ, പ്രദാന അദ്ധ്യാപിക രമ ടീച്ചർ, അറബിക് അദ്ധ്യാപകനുമായ സിദീഖ് മാസ്റ്റർ, മോഹനൻ മാസ്റ്റർ, കായിക അദ്ധ്യാപകൻ മനോജ് മാസ്റ്റർ, അജേഷ് കണ്ണൻ, ഭാഗ്യരാജ്, ജയന്തി, ഫൈസൽ, ജാഫർ മാളിയേക്കൽ, ആബിദലി, ദീപ്തി, അർച്ചന എന്നിവർ സംസാരിച്ചു

ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരേയും, കായികതാരങ്ങളെയും അനുമോദിച്ചു. കൊച്ചിൻ കലാഭവനിലെ കലാ കലാകാരന്മാർ അണിനിരന്ന വിവിധ കല പരിപാടികൾ ഉണ്ടായിരുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP