Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

25 വർഷങ്ങൾക്ക് ശേഷം ഒരു വട്ടം കൂടി ഒത്തുകൂടി ഡിവൈൻ കോളേജ് ബി.കോം 94 കൂട്ടുകാർ; സൗഹൃദം പുതുക്കാൻ ഒന്നിച്ചത് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി

25 വർഷങ്ങൾക്ക് ശേഷം ഒരു വട്ടം കൂടി ഒത്തുകൂടി ഡിവൈൻ കോളേജ് ബി.കോം 94  കൂട്ടുകാർ; സൗഹൃദം പുതുക്കാൻ ഒന്നിച്ചത് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി

സ്വന്തം ലേഖകൻ

ടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ഡിവൈൻ കോളേജ് ബി.കോം 94 ഫൈനൽ ഇയർ ബാച്ച് കൂട്ടുകാർ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയപ്പോൾ നവ്യാനുഭവമായി. പ്രോഗ്രാം കൺവീനർ അനിത സ്വാഗതം ആശംസിച്ച ചടങ്ങിൽ രാജൻ അദ്യക്ഷനായി, സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

മതവും , രാഷ്ട്രീയവും ആളുകൾക്കിടയിൽ മതിൽക്കെട്ടുകൾ സൃഷ്ടിക്കുമ്പോൾ കറകളഞ്ഞ സൗഹൃദം അവയെയൊക്കെ നിഷ്പ്രഭമാക്കുന്നതായും, ഇത്തരം കൂടിച്ചേരൽ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സത്താർ കുന്നിൽ പറഞ്ഞു. സജി സെബാസ്റ്റ്യൻ നന്ദി പറഞു

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഗൾഫിലും നാട്ടിലെ വിവിധ പ്രദേശങ്ങളിലുമായി ജീവിക്കുന്നവരെ കണ്ടെത്തി ഒരുമിപ്പിച്ചു കൂട്ടി പഴയ കാല അനുഭവങ്ങളും ചിന്തകളും പങ്കു വെച്ചു. കനത്ത മഴയിലും പഴയ കൂട്ടുകാരെ കാണാൻ മുപ്പതോളം പേര് ഒരുമിച്ചു കൂടി.

സഹപാഠിയായിരുന്ന ജൈസാമ്മയുടെയും, അദ്ധ്യാപകൻ അഡ്വക്കേറ്റ് രാധാകൃഷ്ണൻ മാഷിന്റെയും ഓർമകൾക്ക് മുന്നിൽ പ്രാർത്ഥന നടത്തി. പിന്നീട് ഓരോ ആളും പരിചയപ്പെടുത്തി , തുടർന്ന് കസേരകളി, ബലൂൺ പൊട്ടിക്കൽ, തവളച്ചാട്ടം, ലെമൺ ആൻഡ് സ്പൂൺ, ബാക് വോക്കിങ് തുടങ്ങിയ മത്സരങ്ങളിലെ സാന്നിധ്യത്തിലൂടെ അങ്ങനെ കുട്ടികളായി മാറി എല്ലാവരും. .ജയൻ, , ശശി, ജിം തോമസ്, മനോജ്, ജോസഫ്, നാരായണൻ, സതീശൻ, ബിജു, ലത, സുയാഷ, ശ്രീലത, സാവിത്രി, ഷിജി, ജയപ്രഭ, പുഷ്പലത സുനിത, അനിത, സാവിത്രി, ശ്യാമള , ശൈലജ, ഷൈനി, സുജാത,ഇന്ദിര തുടങ്ങിയവർ വിശേഷങ്ങൾ പങ്കു വെച്ച് സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP