Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്നങ്ങൾക്ക് പുറകേ സഞ്ചരിക്കാൻ പെൺകുട്ടികൾക്ക് പ്രോൽസാഹനവുമായി ഡ്രീംസ് ഓഫ് പ്രോഗ്രസ് പ്രചാരണം

സ്വപ്നങ്ങൾക്ക് പുറകേ സഞ്ചരിക്കാൻ പെൺകുട്ടികൾക്ക് പ്രോൽസാഹനവുമായി ഡ്രീംസ് ഓഫ് പ്രോഗ്രസ് പ്രചാരണം

കൊച്ചി: ജോൺസൺ ആൻഡ് ജോൺസണിന്റെ ഉടമസ്ഥതയിലുള്ള മുൻനിര സാനിറ്ററി നാപ്കിൻ ബ്രാന്റായ സ്റ്റേഫ്രീയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ഡ്രീംസ് ഓഫ് പ്രോഗ്രസ് എന്ന പേരിൽ പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചു. റിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ ജേതാവായ പി.വിസിന്ധുവുമായി ചേർന്നാണ് പ്രചാരണം. പിരീഡ്‌സിന്റെ കാലയളവിൽ പോലും പെൺകുട്ടികൾ അവരുടെസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നതിള്ള പരിശ്രമം നടത്തണം എന്ന ആഹ്വാനവുമായാണ് ഡ്രീംസ് ഓഫ്‌പ്രോഗ്രസ് സംഘടിപ്പിക്കുന്നത്.

ഹൈദരാബാദിലെ ഓക്‌സിലിയം ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽവെച്ച് പി.വി സിന്ധു പ്രചാരണത്തിന്തുടക്കം കുറിച്ചു. വിജയങ്ങൾ കൈവരിക്കുന്നതിനുള്ള യാത്രയിൽ മെൻസസ് തനിക്ക് ഒരു തടസ്സമായിരുന്നില്ലെന്ന്അവർ വ്യക്തമാക്കി. പിരീഡ്‌സ് കാലയളവിലും സ്വപ്നങ്ങൾക്ക് പുറകേ നീങ്ങാൻ അവർ വിദ്യാർത്ഥിനികളോട്ആവശ്യപ്പെട്ടു. ഡ്രീംസ് ഓഫ് പ്രോഗ്രസ് എന്ന പ്രചാരണം പെൺകുട്ടികൾക്ക് ആത്മവിശ്വാസംപകരാനുതകുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.

ജോൺസൺ &ജോൺസൺ കഴിഞ്ഞ 50 വർഷമായി സ്റ്റേഫ്രീ നാപ്കിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവുംആധുനികമായ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി ദീർഘനേരം ഉപയോഗയോഗ്യമായ നാപ്കിനുകൾ ആണ് സ്റ്റേഫ്രീവിപണിയിലെത്തിക്കുന്നത്.‌സ്വപ്നങ്ങൾ കൈവരിക്കാൻ മുന്നോട്ട് നീങ്ങാൻ പെൺകുട്ടികളെ പ്രോൽസാഹിപ്പിക്കുകയും പിരീഡ്‌സ് കാലയളവിൽപോലും ആ മുന്നേറ്റം നിർത്തരുതെന്നും ഉദ്‌ബോധിപ്പിക്കാനാണ് ഡ്രീംസ് ഓഫ് പ്രോഗ്രസ്പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജോൺസൺ ആൻഡ് ജോൺസ് മാർക്കറ്റിങ് ആൻഡ് കൺസ്യൂമർപ്രോഡക്ട്‌സ് വൈസ് പ്രസിഡണ്ട് ഡിമ്പിൾ സിധർ പറഞ്ഞു. പെൺകുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ് പി.വി സിന്ധുഎന്നും അവരുമായി ചേർന്ന് പ്രചാരണം സംഘടിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഡിമ്പിൾ സിധർവ്യക്തമാക്കി.

സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് പെൺകുട്ടികൾക്ക് തടസ്സങ്ങളുണ്ടാകാതിരിക്കാനുള്ള സൗകര്യപ്രദമായസംരക്ഷണമാണ് സ്റ്റേഫ്രീ വാഗ്ദാനം ചെയ്യുന്നതെന്ന് ജോണ്‌സൺ ആൻഡ് ജോൺസ് ഫെമിനൈൻ ഹൈജീൻ ജനറൽമാർക്കറ്റിങ് മാനേജർ സരോജ് മിശ്ര പറഞ്ഞു.
നീൽസൻ ഡാറ്റയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ സാനിറ്ററി നാപ്കിൻ വിപണി 4000 കോടി രൂപയുടേതാണ്.പെൺകുട്ടികൾക്ക് ശക്തമായ സന്ദേശമെത്തിക്കുന്നതിന് സ്റ്റേഫ്രീയുടെ പ്രചാരണത്തിലും പി.വി സിന്ധു പങ്കാളിയാകുന്നുണ്ട്.‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP