Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്വാറന്റൈൻ ചെലവ് പ്രവാസികൾ വഹിക്കണം എന്ന സർക്കാർ അറിയിപ്പ് പിൻവലിക്കണം: ജികെപിഎ

സ്വന്തം ലേഖകൻ

ക്വാറണ്ടൈൻ ചെലവ് പ്രവാസികൾ വഹിക്കണം എന്ന സർക്കാർ അറിയിപ്പ് ഈ മഹാമാരി സമയത്ത് അമ്പരപ്പിക്കുന്നതാണെന്നും ജോലിയും വരുമാനവും നഷ്ടപ്പെട്ട് വരുന്നവരെ പക്ഷപാതപരമായ് വേർതിരിച്ച് മുതലെടുക്കുന്നത് അനവദനീയം അല്ല എന്നും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

മുൻകാലങ്ങളിൽ കേരളത്തിന്റെ ദുരന്തമുഖങ്ങളിൽ കൈത്താങ്ങ് ആയി നിന്ന പ്രവാസി സമൂഹത്തിനോട്, സർക്കാർ ഇങ്ങനെ ഒരു നിലപാട് എടുക്കും എന്ന് പ്രതീക്ഷിച്ച പോലും ഇല്ലായിരുന്നു. വിവിധ സംഘടനകൾ, സാമുദായിക സംഘടനകൾ അടക്കം ക്വാറണ്ടൈൻ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തതാണു. എന്നാൽ അതെല്ലാം അവഗണിക്കുകയും ശേഷം ക്വാറണ്ടൈൻ സൗകര്യത്തെ ഒരു ബിസിനസ് അവസരമാക്കി മാറ്റുകയും ചെയ്യാനാണോ ഈ തീരുമാനം എന്ന് സംശയം ഉയരുന്നുണ്ട്.

തികച്ചും അപലപനീയമായ ഈ തീരുമാനം ഉടൻ പിൻവലിക്കേണ്ടതുണ്ട്. ജനങ്ങളെ രണ്ട് തട്ടിൽ കണ്ട് ചികിത്സ ഒരുക്കുന്നത് ഭരണഘടനാവിരുദ്ധമാണു. തീരുമാനം ഉടൻ പിൻവലിക്കാൻ നടപടി ഉണ്ടാവണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP