Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ പ്രകൃതി ഭംഗി വരുംതലമുറക്കായി കാത്തുസൂക്ഷിക്കണമെന്ന സന്ദേശം ലോകത്തിന് മുമ്പിൽ തുറന്ന് കാട്ടി വിദ്യാർത്ഥികൾ; എടത്തനാട്ടുകര മൂച്ചിക്കൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പൂവുകൾ പാടുമ്പോൾ'പരിസ്ഥിതി കവിതാ വീഡിയോ ആൽബം വൈറലാകുന്നു

കേരളത്തിന്റെ പ്രകൃതി ഭംഗി വരുംതലമുറക്കായി കാത്തുസൂക്ഷിക്കണമെന്ന സന്ദേശം ലോകത്തിന് മുമ്പിൽ തുറന്ന് കാട്ടി വിദ്യാർത്ഥികൾ; എടത്തനാട്ടുകര മൂച്ചിക്കൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പൂവുകൾ പാടുമ്പോൾ'പരിസ്ഥിതി കവിതാ വീഡിയോ ആൽബം വൈറലാകുന്നു

എടത്തനാട്ടുകര : പ്രശാന്തമായ പ്രകൃതി ഇളം തലമുറയുടെ വിലപ്പെട്ടസ്വപ്നമാണെന്നും തടാകങ്ങൾ, നിബിഡ വനങ്ങൾ, മലനിരകൾ, നെൽവയലുകൾഎന്നിവയാൽ മനോഹരമായ കേരളത്തിന്റെ പ്രകൃതി ഭംഗി വരുംതലമുറക്കായി കാത്തുസൂക്ഷിക്കണമെന്ന സന്ദേശവു മായിഎടത്തനാട്ടുകര മൂച്ചിക്കൽ ഗവ. എൽ. പി.സ്‌കൂൾ വിദ്യാർത്ഥികൾ പുറത്തിറക്കിയ 'പൂവുകൾ പാടുമ്പോൾ'പരിസ്ഥിതികവിതാ വീഡിയോ ആൽബം പരിസ്ഥിതി ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

നിരവധി സ്‌കൂളുകളും പരിസ്ഥിതി കൂട്ടായ്മകളും ഈ ഗാനം സോഷ്യൽ മീഡിയയിൽഷെയർ ചെയ്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾവിപുലപ്പെടുത്തുന്നതോടൊപ്പം ധാരാളം കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനാചരണംതുടങ്ങുന്നതും ഈ ഗീതത്തിന്റെ അകമ്പടിയോടെ യാണ്.യു ട്യൂബ്, ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ വഴിനൂറുക്കണക്കിനു ഷെയറുകളാണ് പൂവുകൾ പാടുമ്പോളിന് ലഭിച്ചത്.പി. ടി. എകമ്മറ്റിയും സ്‌കൂൾ മന്ത്രിസഭയും ചേർന്ന് നിർമ്മിച്ച പരിസ്ഥിതി ആൽബംസോഷ്യൽ മീഡിയ വഴി ആയിരങ്ങൾ ഇതിനകം വീക്ഷിച്ചു കഴിഞ്ഞു.

പുഞ്ചിരി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ദ്യശ്യാവിഷ്‌ക്കാരം യുട്യൂബ് ചാനലിൽ' പൂവുകൾ പാടുമ്പോൾ' എന്ന പേരിലും സ്‌കൂളിന്റെ ഒഫീഷ്യൽഫേസ് ബുക്ക് പേജായ 'ജി. എൽ. പി. എസ് എടത്തനാട്ടുകര മൂച്ചിക്കൽ' എന്നവിലാസത്തിലും ഈ കവിത ലഭ്യമാണ്.

വരും തലമുറക്കായി ഈ മനോഹര ഭൂമിയെ കാത്തു സൂക്ഷിക്കണമെന്ന സന്ദേശം പകർന്നു നൽകാനായി കവിയും അദ്ധ്യാപകനുമായ വിനോദ് ക്യഷ്ണൻ എഴുതിയ 'പൂവുകൾപാടുമ്പോൾ' എന്ന പരിസ്ഥിതി കവിതക്കാണ് സ്‌കൂൾ മന്ത്രിസഭയിലെ വിദ്യാഭ്യാസവകുപ്പിനു കീഴിൽ വിദ്യാർത്ഥികൾ ദ്യശ്യാവിഷ്‌ക്കാരം നൽകിയത്.കാടും വയലും കാട്ടു പൂഞ്ചോലകളും സംരക്ഷിക്കപ്പെടാതെ തിരിമുറിയാതെ തിമർത്തുപെയ്ത തിരുവാതിര തിരിച്ചു കിട്ടില്ലെന്ന് ആൽബം സമൂഹത്തെബോധ്യപ്പെടുത്തുന്നു. അവഗണിച്ച ജല സ്രോതസ്സുകളോട്, നഷ്ടപ്പെട്ട ഭൂപ്രകൃതിയോട്‌നാം നടത്തുന്ന മാപ്പപേക്ഷയാണ് ഈ പരിസ്ഥിതി കവിത. പ്രകൃതിയും മണ്ണുംജലവുമെല്ലാം കാത്തുവെക്കേണ്ടതാണെന്ന തിരിച്ചറിവിലേക്ക് ഏവരെയും
മാറിച്ചിന്തിപ്പിക്കാൻ ഈ ദ്യഷ്യാവിഷ്‌ക്കാരത്തിനു കഴിയുന്നു.

വയലും കാട്ടു പൂഞ്ചോലകളും സംരക്ഷിക്കപ്പെടാതെ തിരിമുറിയാതെതിമർത്തുപെയ്യുന്ന തിരുവാതിര തിരിച്ചു കിട്ടില്ലെന്ന് കുട്ടികൾ ഈ വീഡിയോആൽബത്തിലൂടെ സമൂഹത്തെ ഓർമ്മപ്പെടുത്തുന്നു.മാമലകൾക്കപ്പുറത്ത്മരതകപ്പട്ടുടുത്ത് നിൽക്കുന്ന മലയാളമെന്ന നാട് തന്നെയാണ് ഈ കവിതയുംആഗ്രഹിക്കുന്ന സന്ദേശമെന്ന് വിദ്യാർത്ഥികൾ കൈ കോർത്ത്പിടിച്ച്
സാക്ഷ്യപ്പെടുത്തുന്നു. അവഗണിച്ച ജല സ്രോതസ്സുകളോട്, നഷ്ടപ്പെട്ട ഭൂപ്രകൃതിയോട് നാം നടത്തുന്ന മാപ്പപേക്ഷയാണ് ഈ വീഡിയോ അൽബം.

അദ്ധ്യാപകരും വിദ്യാർത്ഥികളും എടത്തനാട്ടുകരയിലെ കുന്നിൻ പ്രദേശങ്ങൾ,നെൽപ്പാടങ്ങൾ, കുളക്കരകൾ എന്നിവയിലേക്ക് പ്രകൃതിയെ അറിയൽ യാത്രനടത്തിയാണ് കവിത ദ്യശ്യാവിഷ്‌ക്കാരം ചെയ്തത്.

പ്രകൃതിയും മണ്ണും ജലവുമെല്ലാം കാത്തു വെക്കേണ്ടതാണെന്ന തിരിച്ചറിവ് പുതുതലമുറക്ക് പകർന്നു നൽകുന്ന ഈ വീഡിയോ ആൽബം മാധ്യമ പ്രവർത്തകൻ സമദ്കല്ലടിക്കോടിന്റെ സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ പുറത്തിറക്കിയത്.കവിയും അദ്ധ്യാപകനുമായ വിനോദ് ക്യഷ്ണനോടൊപ്പം എസ്. എം.സി ചെയർമാൻ പൂതാനിനസീർ ബാബു,പ്രധാനാധ്യാപിക എ. സതീ ദേവി, അദ്ധ്യാപകരായ സി. മുസ്തഫ, പി.അബ്ദുസ്സലാം, ഇ.പ്രിയങ്ക, കെ. ഷീബ എന്നിവരും സ്‌കൂൾ മുഖ്യമന്ത്രി ദിൽരാസ്,സ്‌കൂൾ ലീഡർ പി. ജഹനറ ഫർഹത്ത്, വിദ്യാഭ്യാസ മന്ത്രി കെ. അഞ്ജലിഎന്നിവരടക്കംസ്‌കൂളിലെ19 വിദ്യാർത്ഥികളുമാണ് ദ്യശ്യാവിഷ്‌ക്കാരത്തിൽ മുഖംകാണിച്ചത്.

പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചദ്യശ്യാവിഷ്‌ക്കാരത്തിന്റെ പ്രകാശനം എടത്തനാട്ടുകര മൂച്ചിക്കൽ ഗവ. എൽ. പി.സ്‌കൂളിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കൽആണ്‌നിർവഹിച്ചത്.മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ട്, അലനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉമർ ഖത്താബ്മാസറ്റർ, ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി മാസ്റ്റർ,കവിതക്ക്ദൃശ്യാവിഷ്‌ക്കാരം നൽകിയ മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട്, പി. ടി.
എ പ്രസിഡന്റ് ഒ. മുഹമ്മദ് അൻവർ, എസ്. എം. സി ചെയർമാൻ പൂതാനി നസീർബാബു, പ്രധാനാധ്യാപിക എ. സതീ ദേവി, അദ്ധ്യാപകരായസി. മുസ്തഫ, പി.അബ്ദുസ്സലാംഎന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP