Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദൂര വിൽപ്പനയും ഓഫറുകളുമായി ഗോദ്റെജ് അപ്ലയൻസസ്

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ മുൻനിര ബ്രാൻഡായ ഗോദ്റെജ് പ്രതിസന്ധിയുടെ ഈ കാലത്ത് ഉപഭോക്താക്കൾക്ക് ഏറെ സാമ്പത്തിക ആശ്വാസം നൽകുന്ന ഓഫറുകൾ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് വീടിന്റെ സുരക്ഷയിലിരുന്ന് ഉപകരണങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യത്തോടൊപ്പമാണ് ഓറുകളും പ്രഖ്യാപിച്ചിരിക്കുന്നത്.

പന്ത്രണ്ടു മാസത്തെ വാറണ്ടി, 3000 രൂപവരെ ക്യാഷ്ബാക്ക്, എംആർപിയിൽ 10,000 രൂപവരെ ഇളവ്, വാർഷിക മെയിന്റനൻസ് ഫീസിൽ 47 ശതമാനം ഇളവ്, തെരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ പലിശയില്ലാത്ത ഇഎംഐ, തെരഞ്ഞെടുക്കപ്പെട്ട എസി മോഡലുകൾക്ക് ബജാജ് ഫിനാൻസിന്റെ ഫിക്സഡ് ഇഎംഐ, ആകർഷകമായ ഫിനാൻസ് തുടങ്ങിയ ഓഫറുകളാണ് ലോക്ക്ഡൗൺ പിൻവലിച്ചാലുടൻ സാധനങ്ങൾ വാങ്ങാൻ ആലോചിക്കുന്ന ഉപഭോക്താക്കൾക്കായി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്ക് പ്രഖാപിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എയർകണ്ടീഷൻ മോഡലുകൾക്ക് ഇൻസ്റ്റലേഷൻ ചാർജിലും ഇളവുകളുണ്ട്. 399 രൂപ മുതൽ ആരംഭിക്കുന്നതാണ് ചാർജ്.

കോവിഡ്-19 വ്യാപനം തടയുന്നതിനായി ഉത്തരവാദിത്വപ്പെട്ട ബ്രാൻഡ് എന്ന നിലയിൽ ഗോദ്റെജ് ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്താനായി സാമൂഹ്യ അകലം, ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം, സാനിറ്റൈസേഷൻ തുടങ്ങിയ മാർഗനിർദേശങ്ങളെല്ലാം റീട്ടെയിൽ ഷോപ്പുകളും ജീവനക്കാരും പാലിക്കുന്നുണ്ട്.

ഉപഭോക്താക്കൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ വീഡിയോ സഹായത്തോടെ വിദൂര വിൽപ്പന നടത്താനുള്ള സംവിധാനവും ഗോദ്റെജ് ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിക്കു കീഴിൽ ഉപഭോക്താവിന് വീഡിയോ കോളിലൂടെ സ്റ്റോറുകളിൽ നിന്നും ലൈവ് ഡെമോ ലഭ്യമാകും. ഉപഭോക്താവിന്റെ താൽപര്യം അനുസരിച്ചുള്ള പേയ്മെന്റ് ഓപ്ഷനുകളും അറിയാം.

ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണന, ഉപഭോക്താക്കൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും പരമാവധി സൗകര്യം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടാണ് വീഡിയോ സഹായത്തോടെയുള്ള ഈ വിൽപ്പന സംരംഭം തയ്യാറാക്കിയത്. ഉപയോക്താക്കൾ ഈ ഓപ്ഷനുകൾ ഉപയോഗിച്ച് വീട്ടിലിരുന്നുകൊണ്ട് തന്നെ ശരിയായ വാങ്ങൽ നടത്തുകയും ചെയ്യാമെന്ന് ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP