Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോൾഡ് അപ്രൈ സർമാർക്ക് ധനസഹായം നൽകണം: ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ഗോൾഡ് അപ്രൈസർമാർക്ക് കോവിഡ് സമാശ്വാസ ധനം അനുവദിക്കണമെന്ന് കേരളസർക്കാരിനോടും, സ്റ്റേറ്റ് ലവൽ ബാങ്കേഴ്‌സ് അസോസിയേഷനോടും ആൾ കേരള ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

തൊഴിൽ മാന്ദ്യത്തെ തുടർന്ന് സ്വർണത്തൊഴിൽ മേഖലയിൽ നിന്ന് നിഷ്‌കാസിതരായ തൊഴിലാളികൾക്ക് ആശ്വാസമായത് ബാങ്കുകളിലെ അപ്രൈസർ ജോലിയാണ്. സംസ്ഥാനത്തെ കേന്ദ്ര ബാങ്കുകൾ സംസ്ഥാനതല ബാങ്കുകൾ, സഹകരണ ബാങ്കുകൾ, അർദ്ധ സർക്കാർ ബാങ്കുകൾ, പ്രൈവറ്റ് ബാങ്കുകൾ, എന്നിവിടങ്ങളിലായി 30000ത്തിലധികം ഗോൾഡ് അപ്രൈസർമാർ ജോലി ചെയ്യുന്നുണ്ട്.

ഇവർക്ക് കമ്മീഷൻ വ്യവസ്ഥയിൽ ആണ് വേതനം നൽകുന്നത്. ബാങ്കിങ് മേഖലയിലെ മറ്റ് ജീവനക്കാർക്ക് ശമ്പളം മുടക്കമില്ലാതെ ലഭിക്കുമ്പോൾ ബാങ്ക് ഇടപാടുകളിൽ സ്വർണപണയം ഒഴിവാക്കിയത് മൂലം ഗോൾഡ് അപ്രൈസർമാരുടെ ഉപജീവനമാണ് വഴിമുട്ടിയതെന്ന് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഈ.എസ്.ബിജു പറഞ്ഞു.

സർക്കാരിന്റെ പ്രത്യേക പാക്കേജുകളിലൊന്നും. ഇടം പിടിക്കാതെ പോയവരാണ് ഗോൾഡ് അപ്രൈസർമാർ. ബാങ്ക് സമിതികൾ ജീവനക്കാരുടെ സുരക്ഷയും വേതന - ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഒരു പരിഗണനയും ലഭിക്കാതെ പട്ടിണിയിലായ ഗോൾഡ് അപ്രൈസർമാർക്ക് ആശ്വാസധനവും, പ്രത്യേക പാക്കേജും പ്രഖ്യാപിക്കണമെന്നും ഈ.എസ്.ബിജു ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP