Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓർഡർ ഓഫ് സെന്റ് ജോർജ്ജ് അവാർഡ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക്

ഓർഡർ ഓഫ് സെന്റ് ജോർജ്ജ് അവാർഡ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക്

കോട്ടയം:  വിശുദ്ധ  ഗീവർഗ്ഗീസ് സഹദായുടെ തിരുനാമധേയയത്തിലുള്ള ദേവാലയങ്ങളിൽ പൗരാണികതയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളി വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് എല്ലാവർഷവും നൽകിവരുന്ന 

''ഓർഡർ ഓഫ് സെന്റ് ജോർജ്ജ് അവാർഡ് ''ഈ വർഷം ജീവനകലയുടെ ആത്മീയാചാര്യൻ ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക് സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ( കോട്ടയം ജില്ല ) സെന്റ് ജോർജ്ജ്ഓർത്തഡോക്സ് ക്രൈസ്തവസഭയുടെ നേതൃത്വത്തിൽ മെയ്‌ 5 ന് ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക് ഊഷ്മളമായ വരവേൽപ്പും അവാർഡ് സമർപ്പണവും നടത്തും.

വിശുദ്ധകുർബ്ബാനക്ക് ശേഷം മെയ്‌ 5 ന് രാവിലെ11 മണിക്ക് കണ്ടനാട് ഈസ്‌റ് ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്തയുടെ മഹനീയ അധ്യക്ഷതയിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ പാരിഷ് ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഗുരുദേവ് ശ്രീശ്രീരവിശങ്കർജിക്ക് ''ഓർഡർ ഓഫ് സെന്റ് ജോർജ്ജ് അവാർഡ് '' സമർപ്പിക്കും .

മുൻകേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉത്ഘാടനം ചെയ്യും .ആധ്യാത്മികതയിലൂന്നിയ ലോകസമാധാന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മഹത് വ്യക്തി എന്ന നിലയിലാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയെ തിരുസഭ അവാർഡ് നൽകി ആദരിക്കുന്നത്.

അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് തെക്കുംകൂർ രാജാക്കന്മാരുടെ അനുമതിയോടും ആശിർ വ്വാദത്തോടും കൂടി നിർമ്മിച്ച ദേവാലയമാണ് പുതുപ്പള്ളി പള്ളി .സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിപ്പെരുന്നാൾ ക്രൈസ്തവ ആഘോഷം എന്നതിലുപരി നാനാജാതിമതസ്ഥർ ഒത്തുകൂടുന്ന നാടിന്റെ ദേശീയ ഉത്സവത്തിന്റെ മഹത്തായ കൂട്ടായ്മ കൂടിയാണ്.

വൈകുന്നേരം 6 മണിക്ക് വിവിധ കുരിശടികളിൽ സന്ധ്യാനമസ്‌കാരവും തുടർന്ന് പള്ളിയികൂടിയി ലേക്ക് പ്രദക്ഷിണവും 8 -30 ന് മറിയസദനം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കൃസ്തീയ ഗാനവിരുന്നും ഉണ്ടായിരിക്കും അവാർഡ് സമർപ്പണ ചടങ്ങിലും പൊതുപരിപാടികളിലും ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നതായി ഫാദർ .കുര്യൻതോമസ് കരിപ്പാൽ വികാരി അറിയിക്കുന്നു .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP