Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറവിട മാലിന്യ സംസ്‌കരണം:വിദേശത്തു നിന്നുള്ള വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ഹരിതകേരളം മിഷൻ ശിൽപ്പശാല സംഘടിപ്പിക്കുന്നു

ഉറവിട മാലിന്യ സംസ്‌കരണം:വിദേശത്തു നിന്നുള്ള വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ഹരിതകേരളം മിഷൻ ശിൽപ്പശാല സംഘടിപ്പിക്കുന്നു

റവിട മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിദേശത്തു നിന്നുള്ള വിദഗ്ദ്ധരെപങ്കെടുപ്പിച്ച് ഹരിതകേരളം മിഷൻ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഹരിതകേരളം മിഷൻ ഈമേഖലയിൽ നടത്തി വരുന്ന പ്രായോഗിക പ്രവർത്തനങ്ങൾക്ക് കൂടുതൽ സാങ്കേതികജ്ഞാനം പങ്കു വയ്ക്കാൻ

ലക്ഷ്യമിട്ടാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.സീറോ വേസ്റ്റ് ഇന്റർനാഷണൽ അലയൻസ് ചെയർമാനും കാലിഫോർണിയയിലെറിസോഴ്‌സ് റിക്കവറി അസോസിയേഷൻ സ്ഥാപകനുമായ റിച്ചാർഡ് ആന്റണി, സീറോവേസ്റ്റ്ഇന്റർനാഷണൽ അലയൻസ് ബോർഡ് മെമ്പർ പാൽ മാർടെൻസൺ, അമേരിക്കയിലെ സീറോ വേസ്റ്റ്‌നാഷണൽ അലയൻസ് ഡയറക്ടർ റൂത് ആബെ എന്നിവരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്ന വിദേശത്തു നിന്നുള്ള വിദഗ്ദ്ധർ.

നാളെ (2019 ഫെബ്രുവരി 24) തിരുവനന്തപുരം തൈക്കാട്ഗസ്റ്റ് ഹൗസിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ്‌ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമ മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.അജയകുമാർ വർമ്മ അധ്യക്ഷത വഹിക്കും. മാലിന്യ സംസ്‌കരണനിർവ്വഹണ രംഗത്തെ സന്നദ്ധ സംഘടനയായ തണലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ ജയകുമാർ സി. പാനൽ പ്രതികരണം നടത്തും. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, മലിനീകരണനിയന്ത്രണ ബോർഡ്, 37 അംഗീകൃത ഹരിത സഹായ സ്ഥാപനങ്ങൾ, കുടുംബശ്രീ മിഷൻ, ക്ലീൻകേരള കമ്പനി,
കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ, കേരളഗ്രാമപഞ്ചായത്ത് അസോസിയേഷൻ, മേയേഴ്‌സ് കൗൺസിൽ കേരള, ചേംബർ ഓഫ് മുനിസിപ്പൽചെയർമാൻസ് കേരള എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.കെ.വാസുകി തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP