Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരൾച്ചാ പ്രതിരോധം: അയൽക്കൂട്ട ജലസഭകൾക്ക് തുടക്കമായി

വരൾച്ചാ പ്രതിരോധം: അയൽക്കൂട്ട ജലസഭകൾക്ക് തുടക്കമായി

രൾച്ച രൂക്ഷമായതിനാൽ ജലസംരക്ഷണവും ജലമിതവ്യയവും എല്ലാ വീടുകളിലും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷൻ കുടുംബശ്രീയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ജലമാണ് ജീവൻ' കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി 2.75 ലക്ഷം അയൽക്കൂട്ടങ്ങളിൽ ജലമാണ് ജീവൻ അയൽക്കൂട്ട ജലസഭ സംഘടിപ്പിക്കും.

ഓരോ വീട്ടിലും കുടിവെള്ളത്തിന്റെയും മറ്റാവശ്യങ്ങൾക്കുമുള്ള വെള്ളത്തിന്റെയും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. വരൾച്ച രൂക്ഷമായ പ്രദേശങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ കുളങ്ങൾ, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്ന പ്രവർത്തനം നടത്തുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കാനും സംവിധാനമൊരുക്കും. ജലസംരക്ഷണം സംബന്ധിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP