Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത അവാർഡ് പ്രഖ്യാപനം നാളെ

സ്വന്തം ലേഖകൻ

രിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിതഅവാർഡിന്റെ പ്രഖ്യാപനം നാളെ (06.12.2019 വെള്ളി) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. ഉച്ചയ്ക്ക് 12.15 തൈക്കാട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന പത്ര സമ്മേളനത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം സമ്മേളനത്തിൽ
പുരസ്‌കാരത്തുകയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് വിതരണം ചെയ്യും. ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം. മികച്ച ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാർഡ് നൽകും.

ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുംസംസ്ഥാനതലത്തിലാണ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനതലത്തിൽ മികച്ച ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുക. ജില്ലാതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനാണ് പുരസ്‌കാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2018-19 വർഷത്തിൽ നടത്തിയ ഹരിതകേരളം മിഷൻ
പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP