Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്'; ഹരിതകേരളം മിഷൻ ചാലഞ്ചിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി

'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്'; ഹരിതകേരളം മിഷൻ ചാലഞ്ചിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി

സ്വന്തം ലേഖകൻ

ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്‌കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിലെ സമ്മാനർഹരെ നിർണ്ണയിക്കുന്ന മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവർത്തിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചാലഞ്ചിന് വൻ തോതിലുള്ള പ്രതികരണമാണ് ഫേസ്‌ബുക്കിൽ ലഭിക്കുന്നത്.

ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളിൽ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡമാണ് ഹരിതകേരളം മിഷൻ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജൈവമാലിന്യം, അജൈവ മാലിന്യം, മലിന ജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയാണ് മുഖ്യമായും വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മികവിന്റെ അടിസ്ഥാനത്തിൽ അഞ്ച് സ്റ്റാറുകൾ വരെ ലഭിക്കും. ഏപ്രിൽ 30 വരെയാണ് ചാലഞ്ച്. ഇന്നുമുതൽ ഒരാഴ്ച നിങ്ങളുടെ വീട് ഈ മാനദണ്ഡമനുസരിച്ച് എത്രസ്‌കോർ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം.

മെയ്‌ ആദ്യവാരം ഫൈനൽ ഗ്രേഡിങ് നടത്താം. ലഭിച്ച സ്റ്റാറുകൾ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് സമ്മാനം നൽകും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, തരംതിരിക്കുന്ന രീതികൾ, ഫോട്ടോകൾ, സെൽഫികൾ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം. അവരവരുടെ ഫേസ്‌ബുക് പേജിൽ #MyHomeCleanHome എന്ന ഹാഷ് ടാഗോടു കൂടി ചിത്രങ്ങൾ/ വിവരണങ്ങൾ/വീഡിയോ എന്നിവ പോസ്റ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾ ഹരിതകേരളം മിഷൻ ഔദ്യോഗിക ഫേസ് ബുക് പേജിൽ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP