Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹരിതായനം: ഹരിതകേരളം മിഷൻ പ്രചാരണ വാഹനം മൂന്നിന് യാത്ര തുടങ്ങും

ഹരിതായനം: ഹരിതകേരളം മിഷൻ പ്രചാരണ വാഹനം മൂന്നിന് യാത്ര തുടങ്ങും

ഹരിതായനം: ഹരിതകേരളം മിഷൻ പ്രചാരണ വാഹനം ജനുവരി മൂന്നിന് യാത്ര തുടങ്ങും. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളും ആശയങ്ങളും ബോധവ ക്കരണ സന്ദേശങ്ങളും ഉൾപ്പെടുത്തി സജ്ജമാക്കിയ പ്രചാരണ വാഹനം- ഹരിതായനം 2019 - സംസ്ഥാനത്ത് 2019 ജനുവരി 3 ന് യാത്ര തുടങ്ങും. കൊല്ലം ആസ്ഥാനമായുള്ള മിഡാസ് ക്രിയേറ്റീവ് സൊല്യൂഷന്റെ സഹകരണത്തോടെയാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടും കാസർഗോഡ് നിന്ന് തെക്കോട്ടും യാത്രചെയ്യുന്ന രണ്ട് വാഹനങ്ങളാണ് സംസ്ഥാനമൊട്ടാകെ പ്രചാരണ പര്യടനം നടത്തുന്നത്. ഇരു വശത്തും ഡിജിറ്റ സ്‌ക്രീൻ ഘടിപ്പിച്ചിട്ടുള്ള വാഹനം പ്രധാന കവലകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങൾക്കു മുന്നിലും എത്തി വീഡിയോ പ്രദർശനം നടത്തും.

തിരുവനന്തപുരത്ത് കരകുളം പഞ്ചായത്ത് ജംഗ്ഷനി 2019 ജനുവരി 3 വ്യാഴാഴ്ച രാവിലെ 9.30 ന് നവകേരളം കർമ്മ പദ്ധതി ചീഫ് കോർഡിനേറ്റർ ശ്രീ.ചെറിയാൻ ഫിലിപ്പ് ഹരിതായനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കും. ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർ പേഴ്‌സൺ ഡോ.ടി.എൻ സീമ അധ്യക്ഷയാകുന്ന ചടങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, വൈസ് പ്രസിഡന്റ് പ്രമോദ് കുമാർ എന്നിവർ പങ്കെടുക്കും.

കാസർഗോഡ് ജില്ലയി നിന്നുള്ള വാഹനം കാസർഗോഡ് ടൗണി ശ്രീ.എൻ.എ നെല്ലിക്കുന്ന് എം.എ .എ ഫ്‌ളാഗ് ഓഫ് ചെയ്യും. ഹരിതകേരളം മിഷനെക്കുറിച്ചും, ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ - മാലിന്യ സംസ്‌കരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങളി രൂപീകരിച്ച ഹരിതകർമ്മസേന, സുരക്ഷിത ഭക്ഷ്യോല്പാദനം, അധിക നെ കൃഷി വ്യാപനം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, പുഴ പുനരുജ്ജീവന പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചുമുള്ള വീഡിയോകളും മറ്റ് ബോധവ ക്കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദർശിപ്പിക്കുന്നത്. ഓരോ ജില്ലയിലും നാല് ദിവസം വീതമാണ് ഹരിതായനത്തിന്റെ പര്യടനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP