Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതിയും എൻ.ആർ.സിയും വഴിരാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക; 17ന് ഹർത്താൽ വിജയിപ്പിക്കുക;സംയുക്ത സമിതി

പൗരത്വ ഭേദഗതിയും എൻ.ആർ.സിയും വഴിരാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക; 17ന് ഹർത്താൽ വിജയിപ്പിക്കുക;സംയുക്ത സമിതി

സ്വന്തം ലേഖകൻ

ബി.ജെ.പി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്‌ലികൾക്ക് നിഷേധിക്കുക എന്ന ആർ.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 5എ, 5ബി, 5സി, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു.

ഭരണഘടനയുടെ മരണമാണിത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വച്ചാണ് എൻ.ആർ.സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവർത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാർ സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം.

ഇതിന് ദീർഘമായ പ്രക്ഷോഭം അനിവാര്യമാണ്. വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധത്തിൽ പങ്കാളികളായി ഹർത്താൽ വൻ വിജയമാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

1. കെ. അംബുജാക്ഷൻ, ഹമീദ് വാണിയമ്പലം (വെൽഫെയർ പാർട്ടി)
2. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ (എസ്.ഡി.പി.ഐ)
3. ജെ. സുധാകരൻ ഐ.എ.എസ്, മുരളി നാഗ (ബി.എസ്‌പി)
4. നാസർ ഫൈസി കൂടത്തായി
5. കെ.എഫ് മുഹമ്മദ് അസ്‌ലം മൗലവി (കെ.എം.വൈ.എഫ്)
6. എൻ. താജുദ്ദീൻ (ജമാഅത്ത് കൗൺസിൽ)
7. സജി കൊല്ലം (ഡി.എച്ച്.ആർ.എം പാർട്ടി)
8. അഡ്വ. തുഷാർ നിർമൽ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)
9. ടി. പീറ്റർ (നാഷ്ണൽ ഫിഷ് വർക്കേഴ്‌സ് ഫോറം)
10. സതീഷ് പാണ്ടനാട് (കെ.ഡി.പി)
11. എം.എൻ രാവുണ്ണി (പോരാട്ടം)
12. നഹാസ് മാള (സോളിഡാരിറ്റി)
13. അഡ്വ. ഷാനവാസ് ഖാൻ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്)
14. അഡ്വ. എ.എം.കെ നൗഫൽ (ആൾ ഇന്ത്യ മില്ലി കൗൺസിൽ)
15. സാലിഹ് കോട്ടപ്പള്ളി (എസ്‌ഐ.ഒ)
16. ഷാജി ചെമ്പകശ്ശേരി (ഡി മൂവ്‌മെന്റ്)
17. ഡോ. ജെ ദേവിക
18. ഡോ.ടി.ടി ശ്രീകുമാർ
19. ഗ്രോ വാസു
20. കെ.കെ ബാബുരാജ്
21. എൻ.പി ചേക്കുട്ടി
22. കെ.പി ശശി
23. കെ.ജി ജഗദീഷൻ
24. അംബിക
25. അഡ്വ. പി.എ പൗരൻ
26. ഒ.പി. രവീന്ദ്രൻ
27. എ.എസ് അജിത്കുമാർ
28. ഹാഷിം ചേന്ദംമ്പിള്ളി
29. ബി.എസ് ബാബുരാജ്
30. പ്രൊഫ. ജി ഉഷാകുമാരി
31. അഡ്വ. നന്ദിനി
32. ഗോമതി
33. മുഹമ്മദ് ഉനൈസ്
34. പ്രശാന്ത് സുബ്രമണ്യം
35. വിപിൻ ദാസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP