Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യ ജഗ്രത ഭവന സന്ദർശന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ആരോഗ്യ ജഗ്രത ഭവന സന്ദർശന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജില്ലയിലെ ആരോഗ്യ ജഗ്രത പകർച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഫീൽഡ്തല ഭവന സന്ദർശന സർവെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിൽ നിന്നും ആരംഭിച്ചു. നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിനായി തയ്യാറാക്കിയിട്ടുള്ള ചെക്ക്ലിസ്റ്റിലെ ചോദ്യങ്ങൾ മന്ത്രിയോട് ചോദിക്കുകയും അതിനു ഉത്തരം നൽകിയുമായിരുന്നു ഫീൽഡ്തല ഭവനസന്ദർശനത്തിനു തുടക്കം കുറിച്ചത്.

ജില്ലയിലെ എല്ലാ വീടുകളിലുമെത്തി ഭവനസന്ദർശനം നടത്തുകയും പകർച്ചവ്യാധി പ്രതിരോധ നിർദ്ദേശം നൽകാനുമായി എത്തുന്ന ആരോഗ്യ പ്രവർത്തകരോട് എല്ലവരും സഹകരിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭവനസന്ദർശനത്തിൽ ഡെപ്യൂട്ടി ഡിഎച്ച്എസ് ഡോ. മീനാക്ഷി, ഡി.എം.ഒ ഡോ. പ്രീത, ഡി.പി.എം ഡോ. സ്വപ്നകുമാരി, ഡി.എസ്.ഒ നീന റാണി, അഡീഷണൽ ഡി.എം.ഒ ഡോ. ജോസ് ഡിക്രൂസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

്ആരോഗ്യജാഗ്രതപകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ വാർഡ്തല ഉദ്്ഘാടനം തൈക്കാട് 28-ാമത് വാർഡിൽ നിന്നും തുടക്കംകുറിച്ചു. വാർഡ് മെമ്പർ വിദ്യാ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP