Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിക്മ ഇന്റർനാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ സംസ്ഥാന തല അവാർഡ് ദാനം ഫെബ്രുവരി 15 ന് വടക്കാങ്ങരയിൽ

ഹിക്മ ഇന്റർനാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ സംസ്ഥാന തല അവാർഡ് ദാനം ഫെബ്രുവരി 15 ന് വടക്കാങ്ങരയിൽ

സ്വന്തം ലേഖകൻ

മലപ്പുറം : കേരള മദ്രസ എജുക്കേഷൻ ബോർഡ് നടത്തിയ 'ഹിക്മ ഇന്റർനാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ' സംസ്ഥാന തല അവാർഡ് ദാനം ഫെബ്രുവരി 15 ന് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിൽ നടക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം ചെയർമാനായി അനസ് കരുവാട്ടിൽ, ജനറൽ കൺവീനറായി പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, അസി. കൺവീനറായി കെ.വി നദീർ എന്നിവരെ തെരെഞ്ഞെടുത്തു.

വിവിധ വകുപ്പ് കൺവീനർമാരായി കെ ജാബിർ (പ്രോഗ്രാം), പി.കെ കുഞ്ഞവറ മാസ്റ്റർ (ലൈറ്റ്, സൗണ്ട് & സ്റ്റേജ്), കെ ഇബ്രാഹിം മാസ്റ്റർ (ഭക്ഷണം), ടി ഷഹീർ (രജിസ്‌ട്രേഷൻ), ടി സൈദ് മാസ്റ്റർ (റിസപ്ഷൻ), വി.പി ബഷീർ (വളണ്ടിയർ), റബീ ഹുസൈൻ തങ്ങൾ (മീഡിയ) എന്നിവരെ തെരെഞ്ഞെടുത്തു.

യോഗത്തിൽ കേരള മദ്രസ എജുക്കേഷൻ ബോർഡ് സീനിയർ സെക്ഷൻ ഓഫീസർ പി.കെ നൗഷാദ് മേപ്പാടി, അക്കാദമിക് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഹസൈനാർ, അക്കാദമിക് കൗൺസിൽ ജില്ല വൈസ് പ്രസിഡന്റ് യു മുഹമ്മദലി, സെക്രട്ടറി കെ.വി ശമീം അലി എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP