Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയ്‌ക്കെതിരെയുള്ള മേക്ക് ഷുവർ റാപ്പിഡ് കിറ്റുമായി എച്ച് എൽ എൽ

കൊറോണയ്‌ക്കെതിരെയുള്ള മേക്ക് ഷുവർ റാപ്പിഡ് കിറ്റുമായി എച്ച് എൽ എൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് കൊറോണ വൈറസ് കണ്ടെത്തുന്നതിനായി എച്ച്എൽഎൽ മേക്ക് ഷുവർ റാപ്പിഡ് ഡയഗ്‌നോസ്റ്റിക് ആന്റിബോഡി കിറ്റ് അവതരിപ്പിച്ചു. ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളുള്ള രോഗിയിൽ നിന്നുള്ള സെറം പരിശോധിക്കാൻ സാധിക്കുന്ന വൺ സ്‌റ്റെപ്പ് കിറ്റാണിത്. ഹരിയാനയിലെ ഗുഡ്ഗാവിലെ മനേസറിലുള്ള എച്ച്എൽഎല്ലിന്റെ ഡയഗ്‌നോസ്റ്റിക് കിറ്റ് നിർമ്മാണ കേന്ദ്രത്തിൽ നിർമ്മിക്കുന്ന കിറ്റ് എൻഐവി പൂണെ, ഐസിഎംആർ എന്നിവ സാധൂകരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങളിൽ കൊറോണ ഒരു വലിയ ജനസംഖ്യയിലേയ്ക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊറോണ വൈറസ് ബാധ കണ്ടെത്തുന്നത് ദുഷ്‌കരമാണ്. അതേസമയം ഈ ഉപകരണം കൊറോണ വൈറസ് എളുപ്പത്തിൽ കണ്ടെത്തുന്നതിനും നിയന്ത്രിക്കു ന്നതിനും സഹായിക്കും. പരിശോധന ഫലം 15 മുതൽ 20 മിനിറ്റിനുള്ളിൽ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. കോവിഡ് -19 കണ്ടെത്തലിനായി റാപ്പിഡ് ആന്റിബോഡി കിറ്റ് നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഐസിഎംആറിൽ നിന്ന് അനുമതി ലഭിച്ച ആദ്യത്തെ ഇന്ത്യൻ സർക്കാർ കമ്പനിയാണ് എച്ച്എൽഎൽ. എച്ച്എൽഎൽ നിർമ്മിക്കുന്ന കിറ്റ് കോവിഡ് ഐജിഎം / ഐജിജി ആന്റിബോഡി ഡിറ്റക്ഷൻ എന്ന ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യും.

രക്ത, പ്ലാസ്മ സ്രവ സാമ്പിളുകളിൽ കോവിഡ് കണ്ടെത്തുന്നതിനൊപ്പം ആന്റിബോഡിയെ കണ്ടത്തുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് കോവിഡ് 19 ഐജിഎം/ഐജിജി ആന്റിബോഡി കിറ്റ്. അടുത്ത 10 ദിവസത്തിനുള്ളിൽ വിവിധ സർക്കാർ യൂണിറ്റുകൾക്ക് വിതരണം ചെയ്യുന്നതിനായി 2.0 ലക്ഷം കിറ്റുകൾ നിർമ്മിക്കാൻ എച്ച്എൽഎൽ ഒരുങ്ങുന്നു. രാജ്യത്ത് നിലവിൽ അധികം ലഭ്യമാകാത്ത വൈറൽ ട്രാൻസ്‌പോർട്ട് മീഡിയം വികസിപ്പിക്കാനും നിർമ്മിക്കാനും എച്ച്എൽഎൽ പദ്ധതിയിടുന്നുണ്ട്. തിരുവനന്തപുരത്തെ പേരൂർക്കട, കർണാടകയിലെ ബെൽഗാം, ഫാക്ടറികൡ മെഡിഗാർഡ് എന്ന ബ്രാൻഡിൽ ഹാൻഡ് സാനിറ്റൈസറുകളുടെ നിർമ്മാണവും ആരംഭിച്ചു. കേന്ദ്രങ്ങളിൽ നിന്ന് എച്ച്ഡിഎൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കാൻ എച്ച് എൽ എൽ ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP