Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുഗ്രഹമഴയുമായി ഹോളി സ്പിരിച്ച് സിയോണ്ട് ഇന്നു മുതൽ കൊച്ചിയിൽ

അനുഗ്രഹമഴയുമായി ഹോളി സ്പിരിച്ച് സിയോണ്ട് ഇന്നു മുതൽ കൊച്ചിയിൽ

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിൽ ഇന്നു മുതൽ പരിശുദ്ധാത്മാവിന്റെ അനുഗ്രഹ പെരുമഴയുമായി Holy Sprit Synod-ന്റെ മൂന്നാമത് മഹാ സമ്മേളനം ആരംഭിക്കുന്നു.

ബ്ലെസിങ് ഫെസ്റ്റിവൽ, ബ്ലെസിങ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റർ ക്ഷമാ ഡാമിയനും ശുശ്രൂഷിക്കുന്ന കേരളത്തിലെ ആദ്യത്തെ മെഗാ ചർച്ചായ കൊച്ചിൻ ബ്ലസിങ് സെന്ററിൽ ഇന്നുമുതൽ (ഒക്ടോബർ 18 വ്യാഴം) ആരംഭിക്കുന്ന Holy Sprit Synod ൽ പങ്കെടുക്കുവാൻ ഇതിനോടകം അനേകർ എത്തിക്കഴിഞ്ഞു.

ലോകപ്രശസ്ത സുവിശേഷകരായ ഡോ. പോൾ ദിനകരൻ, റവ. റാം ബാബു, റവ. ഡോ. പി.ജി വർഗീസ്, റവ. ജോൺസൺ വർഗീസ് (ബഥേൽ എ.ജി ഇന്റർനാഷണൽ വർഷിപ്പ് സെന്റർ, ബാംഗ്ലൂർ) എന്നിവർ മുൻകാലങ്ങളിൽ Holy Sprit Synod -ൽ ശുശ്രൂഷിച്ചിട്ടുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന വർഷിപ്പ് ലീഡർ ഡോ. ബ്ലെസൻ മേമന, ബ്ലസിങ് സെന്റർ വർഷിപ്പ് ടീമിനോടൊപ്പം ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

റവ. സാം ടി. വർഗീസ് (ലൈഫ് ഫെല്ലോഷിപ്പ് തിരുവനന്തപുരം സീനിയർ ഫൗണ്ടിങ് പാസ്റ്ററും, കേരളത്തിലെ അതിവേഗം വളരുന്ന സഭകളുടെ ജനറൽ കൗൺസിലുമായ അപ്പസ്തോലിക് ചർച്ച് അലയൻസിന്റെ ജനറൽ ഓവർസീയർ), ഡോ. ജോൺ ജോസഫ് (വേൾഡ് ഇംപാക്ട് കമ്യൂണിറ്റി ചർച്ചിന്റെ സീനിയർ പാസ്റ്റർ), പാസ്റ്റർ ജോസ് മാത്യു (മുംബൈയിലെ പവ്വർ ഹൗസ് മിനിസ്ട്രിയിലെ സീനിയർ പാസ്റ്റർ), പാസ്റ്റർ ജോഷി (ആലപ്പുഴ നഗരത്തിലെ അതിവേഗം വളരുന്ന സഭകളിൽ ഒന്നായ പ്രെയിസ് ചാപ്പർ സീനിയർ പാസ്റ്റർ), പാസ്റ്റർ സാജു പി. ചിനൻ (ബഹറ്നിലെ അതിവേഗം വളരുന്ന സഭയായ വർഷിപ്പ് സെന്ററിന്റെ സീനിയർ പാസ്റ്റർ) എന്നിവർ ഈ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കുന്നു.

എല്ലാദിവസവും വൈകിട്ട് നടക്കുന്ന ബ്ലെസ്സിങ് ഫെസ്റ്റിവലിലും, ഞായറാഴ്ച രാവിലെ 10-നു നടക്കുന്ന പ്രധാന ആരാധനയിലും ബ്രദർ ഡാമിയനും, സിസ്റ്റർ ക്ഷമാ ഡാമിയനും ശുശ്രൂഷിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന മെയിൻ സർവീസ് ഹാർവെസ്റ്റ് ടിവി ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അനേകർക്ക് അനുഗ്രഹമാകുന്നു.

കേരളത്തിലെ വിവിധ പട്ടണങ്ങൾ, ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കും പുറമെ ഇസ്രയേൽ, ലണ്ടൻ, സിഡ്നി, മെൽബൺ, ഷിക്കാഗോ, ലോസ്ആഞ്ചലസ്, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഡാലസ്, ഫിലാഡൽഫിയ, സാൻഫ്രാൻസിസ്‌കോ, ദുബായ്, കുവൈറ്റ്, ശ്രീലങ്ക, ആൻഡമാൻസ് എന്നീ പട്ടണങ്ങളിൽ ബ്രദർ ഡാമിയനും സിസ്റ്റർ ക്ഷമാ ഡാമിയനും നടത്തിയിട്ടുള്ള ബ്ലെസിങ് ഫെസ്റ്റിവൽ അനേകർക്ക് അനുഗ്രഹമായിരുന്നു.

ബ്ലെസിങ് ടുഡേ ടിവി പ്രോഗ്രാം എല്ലാ ദിവസവും സൂര്യ ടിവി, പവർ വിഷൻ, ഹാർവെസ്റ്റ് ടിവി എന്നിവയിൽ സംപ്രേഷണം ചെയ്യുന്നു.

സൺഡേ സർവീസ് രാവിലെ 10-ന് ഹാർവെസ്റ്റ് ടിവി ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ ലുലു മാളിനും വളരെ അടുത്ത് സ്ഥിതിചെയ്യുന്ന കൊച്ചിൻ ബ്ലെസിങ് സെന്ററിൽ 24 മണിക്കൂറും പ്രെയർ ടവർ പ്രവർത്തിക്കുന്നു. കൊച്ചിൻ ബ്ലെസിങ് സെന്ററിനെക്കുറിച്ച് കൂടുതൽ അറിയാനും, ബ്ര. ഡാമിയനെ നേരിൽ കാണുവാനും, കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക: www.blessingtoday.tv

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP