Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്യതയിൽ ഹൈപ്പർ ബേരിക് ഓക്‌സിജൻ ചേംബർ ഉൽഘാടനം ചെയ്തു

അമ്യതയിൽ ഹൈപ്പർ ബേരിക് ഓക്‌സിജൻ ചേംബർ ഉൽഘാടനം ചെയ്തു

കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  ഹൈപ്പർബേരിക് മെഡിസിൻ യൂണിറ്റിന്റെ ഉൽഘാടനം രാജീവ് എംപി നിർവ്വഹിച്ചു. മനുഷ്യന്റെ ജീവിതരീതികളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇന്നു വെള്ളവും വായുവും വിലകൊടുത്തു വാങ്ങേണ്ടിവരുന്ന ഒരു കാലഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. വിഷമയമായ പച്ചക്കറികളും മാംസഭക്ഷ്യവസ്തുക്കളും മാരകമായ രോഗങ്ങൾ പ്രദാനം ചെയ്തു കൊണ്ടിരിക്കുകയാണ് നമ്മുടെ വീട്ടുമുറ്റത്ത് ഒരു പച്ചക്കറിത്തോട്ടമെന്ന പഴയ രീതി മാറി മട്ടുപ്പാവിലെ പച്ചക്കറി കൃഷിയെന്ന രീതി സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സാ രിതിയിൽ കേരളം ഉറ്റു നോക്കുന്ന അമ്യത ഹൈപ്പർ ബാരിക് ഓക്‌സിജൻ ചേംബർ തുടങ്ങിയത് സാധാരണക്കാരായ രോഗികൾക്കും പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല.

മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. ഇന്നു നമുക്ക് നല്ല പ്രാണവായുവും ഭക്ഷണങ്ങളും കിട്ടാത്ത കാലം അതിക്രമിച്ചിട്ടുണ്ടെങ്കിലും മനുഷ്യമനസ്സിലെ ദുഷ്ചിന്തകളാണ് അന്തരീക്ഷത്തെ ഏറ്റവും കൂടുതൽ മലിനീകരിച്ചുകൊണ്ടിരിക്കുന്നതെന്നു സ്വാമിജി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ഈശ്വരനോടുള്ള ശരിയായ പ്രാർത്ഥനയാണ് ദുഷ്ചിന്തകളെ അകറ്റാൻ മനുഷ്യനു വേണ്ടതെന്നും സ്വാമിജി പറഞ്ഞു.

മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ. സുരേന്ദ്രൻ.കെ, ഡോ. രവിശങ്കർ,  കുന്നുമ്പുറം കൗൺസിലർ എംപി. മഹേഷ്‌കുമാർ, ഡോ. രാജേശ്വർ വിജയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചു തുടങ്ങിയ ഓക്‌സിജൻ ചേംബർ ഇന്ത്യയിൽ വളരെ കുറച്ചു സെന്ററുകളിൽ മാത്രമാണൂള്ളത്.

ആധുനിക ടെക്‌നോളജിയുടെ വികാസം ഇന്നു പല രോഗങ്ങളേയും നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുംല്പമനുഷ്യന്റെ ആയുസ്സ് കൂട്ടൂന്നതിനും സഹായിച്ചിട്ടുണ്ട്. എന്നാൽ പല സന്ദർഭങ്ങളിലും ആരോഗ്യപരമായ ഗുണനിലവാരത്തിൽ വേണ്ടത്ര മികവു പുലർത്തുവാൻ സാധിക്കുന്നില്ല. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ  പുതിയ സാങ്കേതിക വിദ്യകൾ ഈ ദിശയിലുള്ള ആരോഗ്യപരമായ  ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

അമ്യതയിൽ പുതുതായി സ്ഥാപിക്കുന്ന ഹൈപ്പർ ബേരിക് ഓക്‌സിജൻ ചികിത്സ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽപെട്ട ഒന്നാണ് മനുഷ്യശരീരത്തിലെ ഓക്‌സിജന്റെ അളവു കൂട്ടുന്ന വേദനരഹിതമായ ചികിത്സാരീതിയാണ് ഹൈപ്പർ ബേരിക് ഓക്‌സിജൻ തെറാപ്പി.. വായുമർദ്ദം ക്രമീകരിച്ച് ഓക്‌സിജൻ ചേംബറിൽ സാധാരണ അന്തരീക്ഷത്തിലുള്ളതിനേക്കാൾ മൂന്നിരട്ടി ഓക്‌സിജന്റെ അളവു വർദ്ധിപ്പിച്ച് നൂറു ശതമാനം ശുദ്ധമായ ഓക്‌സിജൻ ശരീരത്തിൽ ആഗിരണം ചെയ്ത് നശിച്ചു കിടക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ചികിത്സയാണ്  ഹൈപ്പർബാരിക് ഓക്‌സിജൻ തെറാപ്പി.

ശരീരത്തിലുണ്ടാകുന്ന അണുബാധകൾ, പ്രമേഹം, റേഡിയേഷൻ എന്നിവമൂലം ശരീരത്തിനുണ്ടാകുന്ന ഉണങ്ങാത്ത മുറിവുകൾക്കും, ശരീരത്തിലെ കോശങ്ങൾക്ക് എന്തെങ്കിലും പരിക്കുകളോ, മുറിവുകളോ സംഭവിക്കുന്ന ഭാഗത്ത് കൂടുതൽ ഓക്‌സിജൻ ആഗിരണം ചെയ്ത് മുറിവ് പെട്ടെന്നു ഉണങ്ങുന്നതിനും, സ്‌ട്രോക്ക്,  സെറിബ്രൽ പാത്സി, കാൻസർ മുതലായ രോഗങ്ങൾക്കും ഓക്‌സിജൻ തെറാപ്പി ഫലപ്രദമാണ്. ഹൈപ്പർ ബേരിക് ഓക്‌സിജൻ ചേംബറും അമ്യത ആശുപത്രിയിൽ അടുത്തുതന്നെ സ്ഥാപിക്കുന്ന ലിംബ് ഫിറ്റിങ്ങ് സെന്ററും രോഗികൾക്ക് മികച്ച ചികിത്സ പ്രദാനം ചെയ്യാൻ സാധിക്കും.

ജനുവരി മുതൽ ഈ യൂണിറ്റ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു. 200-ലധികം രോഗികൾക്ക് ഇതിനകം ചികിത്സ ലഭിച്ചു. വളരെയധികം സുരക്ഷാക്രമീകരണങ്ങളോടുകൂടിയ ഈ പ്രഷർ ചേംബർ കേരളത്തിലെ ഏറ്റവും വലിയ യൂണിറ്റാണ്. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ ഫിസിയാട്രിസ്റ്റ് ആണ്  ഈ യൂണിറ്റ് നിയന്ത്രിക്കുന്നത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP