Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പലം - പള്ളി നേതൃത്വങ്ങളുടെ സംഗമ വേദിയായി ജമാഅത്തെ ഇസ്ലാമി സൗഹൃദ ഇഫ്താർ

അമ്പലം - പള്ളി നേതൃത്വങ്ങളുടെ സംഗമ വേദിയായി ജമാഅത്തെ ഇസ്ലാമി സൗഹൃദ ഇഫ്താർ

മക്കരപ്പറമ്പ :മത സൗഹാർദവും സാമുദായിക ഐക്യവും വിളിച്ചോതി ഐക്യസന്ദേശ മുയർത്തി ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗർ ഏരിയ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗം എൻ കെ അബ്ദുൽ അസീസ് റമദാൻ സന്ദേശംനൽകി. റമദാനിലൂടെ ദൈവവിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുന്നു എന്നും യഥാർത്ഥ ദൈവവിശ്വാസം മനുഷ്യസ്‌നേഹത്തിന്റെതാണന്നും അദ്ദേഹം പറഞ്ഞു.സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം കൂടിച്ചേരലുകൾ എന്നുംസമൂഹത്തിന് അനിവാര്യമായ കാലഘട്ടത്തിലാണ് നടക്കുന്നതെന്നും മക്കരപ്പറമ്പ്ശിവക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് പ്രഭാകരൻ ചോലക്കാട് പറഞ്ഞു.മുഴുവൻ മനുഷ്യരും ഒരേ സൃഷ്ടാവിന്റെ സൃഷ്ടികളാണെന്ന സന്ദേശമാണ് ഇസ്ലാംനൽകുന്നതെന്നും ഇത്തരം കൂടിച്ചേരലുകൾ അതിനു മാതൃകയാണെന്നും മക്കരപ്പറമ്പ് ടൗൺമഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.പി സൈതലവി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ബഷീർ ചെറുകുളമ്പ അദ്ധ്യക്ഷത വഹിച്ചു.മകരപ്പറമ്പ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രമ്യ രാമദാസ്,പി രാജീവ്, ഭഗവാൻദാസ്, സലാം വെങ്കിട്ട, കെ.പി മജീദ് നാറാണത്ത്, രവി, രാമദാസ്എന്നിവർ സംസാരിച്ചു. പി കുഞ്ഞുമുഹമ്മദ് സ്വാഗതവും സലാഹുദ്ദീൻ മാസ്റ്റർനന്ദിയും പറഞ്ഞു.

മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ലത, സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്‌സൺ ഷിനി മോൾ, പഞ്ചായത്ത് അംഗങ്ങളായ സാജു മാമ്പ്ര, ഹൻഷില പട്ടാക്കൽ,ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ ഹുസൈൻ, സേതു മാസ്റ്റർ, സുധീഷ്മാസ്റ്റർ, അബൂബക്കർ അരിപ്ര, കെ ജിതേഷ്,ബൈജു പള്ളിയിലിൽ, ജാക്‌സൺ, ദയാനന്ദൻ നുറംകുന്ന്, ജിതേഷ് കുന്നൊത്തൊടി, ജയരാജൻകോലോത്തൊടി, ഡോ. അസ്ഹർ കരുവാട്ടിൽ, അനിലൻ മാസ്റ്റർ, രാജേഷ് മാസ്റ്റർ, സിറഷീദ്, പ്രദീപ് കിഴക്കേതട്ടായിൽ, പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, മുജീബ്, കെ.എച്ച്‌സജി, സൈഫു ഹാപ്പിക്കിഡ്, ഫെഡറൽ ബാങ്ക് മാനേജർ നാഷിക്, ഗഫൂർ മാസ്റ്റർ
കുറ്റിപ്പുളിയൻ,ഷിബു കരിഞ്ചാപ്പാടി, ദാസൻ സിതാര, സുധി നായർ, സജീവൻ അമ്പലപ്പടി, പി.പിമൻസൂർ, ദിലീപ്കിഴക്കേതട്ടായിൽ, ദിലീപ് അമ്പലപ്പടി, വിപിൻ ഫെഡറൽ ബാങ്ക്, കൃഷണ കുമാർ, ആരിഫ്ചുണ്ടയിൽ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP