Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'വീഡിയോ കെ.വൈ.സി' അവതരിപ്പിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: വീഡിയോ കെ.വൈ.സി ഉൾപ്പെടുത്തി അത്യാധുനിക വീഡിയോ ബാങ്കിങ് സേവനങ്ങൾ വിപുലീകരിച്ച് ഇൻഡസ്ഇൻഡ് ബാങ്ക്. സേവിങ്സ് അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കൾക്കും ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നവർക്കും വീഡിയോ കെ.വൈ.സി സംവിധാനത്തിലൂടെ ബാങ്കിങ് സേവനങ്ങൾ ഇനി എളുപ്പമാവും. പുതിയ അപേക്ഷകർക്ക് അവരുടെ വീടുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ നേരിട്ട് ഇൻഡസ്ഇൻഡ് ബാങ്ക് സേവിങ്സ് അക്കൗണ്ട് തുടങ്ങാൻ സാധിക്കും. ഉപഭോക്താക്കൾ ബാങ്കിൽ നേരിട്ട് വരികയോ ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യേണ്ടതില്ല.

എസ്എംഎസ്/ഇമെയിൽ വഴി ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉപഭോക്താവിന് വീഡിയോ കെ.വൈ.സി വെബ്പേജിലേക്ക് എത്താം. ഉപഭോക്താവ് നൽകുന്ന മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപി വഴി പ്രക്രിയ സാധൂകരിക്കും. തുടർന്ന തത്സമയ വീഡിയോ സെഷനിലൂടെ പാൻകാർഡ്, ഫോട്ടോഗ്രാഫ്, സിഗ്നേച്ചർ, ലൊക്കേഷൻ തുടങ്ങിയ കെവൈസി വിശദാംശങ്ങൾ പ്രതിനിധി ഉപഭോക്താവിൽ നിന്ന് ശേഖരിക്കും. ഈ രേഖകൾ ബാങ്ക് സാധൂകരിച്ച് കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ കെ.വൈ.സി നടപടിക്രമങ്ങൾ പൂർത്തിയാവും.

സേവിങ്സ് അക്കൗണ്ടുകൾ തുറക്കുന്നതിനായുള്ള വീഡിയോ കെ.വൈ.സി സേവനങ്ങൾക്ക് പുറമേ, രാജ്യത്തെ പ്രമുഖ സാമ്പത്തിക വിപണന കേന്ദ്രമായ ബാങ്ക് ബസാറുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് അപേക്ഷകർക്കായി സമാനമായ സേവനവും ബാങ്ക് ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഈ രംഗത്തെ തന്നെ ആദ്യ ചുവടുവെയ്‌പ്പാണിത്. ഉപഭോക്താക്കളുടെ രേഖകൾ സാധൂകരിക്കുന്നതിന് വീഡിയോ കെ.വൈ.സി ഉപയോഗിക്കാൻ ബാങ്കുകളെ അനുവദിക്കുന്ന റിസർവ് ബാങ്ക് മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവനങ്ങൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് തുടക്കം കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP